ഇടുക്കി:ദേശീയപാതയുടെ നിർമാണത്തിനായുള്ള യന്ത്ര സാമഗ്രികള്‍ മോഷ്‌ടിച്ചു കടത്തിയ പ്രതികൾ പിടിയിൽ. ആനച്ചാൽ ഈട്ടി സിറ്റി സ്വദേശികളായ കുറ്റിയില്‍ വീട്ടില്‍ സുരേഷ് (40) ഐക്കരയിൽ ബെന്നി (42) എന്നിവരാണ് പിടിയിലായത്. സംഭവ സ്ഥലത്തു നിന്നും ഇവരുടെ സുഹൃത്തായ രാജൻ ഓടി രക്ഷപ്പെട്ടു. രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിര്‍മാണ സാമഗ്രികളാണ് ഇവർ കടത്തുവാന്‍ ശ്രമിച്ചത്.
ദേശീയപാത നിർമാണത്തിനായുള്ള യന്ത്രസാമഗ്രികള്‍ മോഷ്‌ടിച്ചു കടത്തിയ പ്രതികൾ പിടിയിൽ - പ്രതികൾ
രണ്ടു ലക്ഷത്തോളം വിലമതിക്കുന്ന നിര്‍മാണ സാമഗ്രികളാണ് പ്രതികൾ മോഷ്‌ടിച്ച് കടത്തുവാന്‍ ശ്രമിച്ചത്.
നൈറ്റ് പട്രോളിങിനിടയില്‍ പുലർച്ചെ മൂന്ന് മണിയോടെ ദേവികുളം ബ്ലോക്ക് ഓഫിസിനു സമീപം കനത്ത ഭാരം മൂലം സാവധാനത്തില്‍ വരികയായിരുന്ന ഓട്ടോ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. എന്നാൽ നിർത്താതെ മുന്നോട്ട് പോകവെ പൊലീസ് ഓട്ടോയെ തടയുകയായിരുന്നു.
നിര്‍ത്തിയ ഓട്ടോയില്‍ നിന്നും ഒരാൾ കാട്ടിലേക്ക് ഓടി മറഞ്ഞതോടെ പൊലീസ് കൂടുതൽ പരിശോധന നടത്തുകയായിരുന്നു. ജെസിബിയുടെ യന്ത്രഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാരം കൂടിയ നിര്‍മാണ സാമഗ്രികളാണ് കടത്തുവാന്‍ ശ്രമിച്ചത്. ലാക്കിടിന് സമീപമുള്ള ദേശീയപാതയ്‌ക്ക് അരികിൽ സൂക്ഷിച്ചിരുന്ന കണ്ടൈനർ സ്‌റ്റോര്‍ റൂം കുത്തിത്തുറന്നായിരുന്നു മോഷണം. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.