ഇടുക്കി:കൊച്ചി-ധനുഷ്‌ക്കോടി ദേശിയപാതയില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്ത് ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ എവിടെയുമെത്തിയില്ല. വാഹനയാത്രികരുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിനും മറ്റതിക്രമങ്ങള്‍ തടയുന്നതിനുമെല്ലാം ലക്ഷ്യമിട്ടായിരുന്നു ക്യാമറകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. പ്രഖ്യാപനം ഉണ്ടായി നാളുകള്‍ പിന്നിടുമ്പോള്‍ തുടര്‍നടപടികള്‍ എവിടെയും എത്താതെ നില്‍ക്കുകയാണ്.
ദേശീയപാതയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നതായി ആക്ഷേപം ദേശീയപാതയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നതായി ആക്ഷേപം - നിരീക്ഷണ ക്യാമറകള്‍ പ്രഖ്യാപനത്തില്‍
വാഹനയാത്രികരുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിനും മറ്റതിക്രമങ്ങള്‍ തടയുന്നതിനുമെല്ലാം ലക്ഷ്യമിട്ടായിരുന്നു ക്യാമറകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്.
![ദേശീയപാതയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നതായി ആക്ഷേപം
ദേശീയപാതയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നതായി ആക്ഷേപം Surveillance cameras national highway idukki national highway idukki Surveillance cameras ദേശിയപാതയിലെ നിരീക്ഷണ ക്യാമറ നിരീക്ഷണ ക്യാമറകള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു നിരീക്ഷണ ക്യാമറകള്‍ പ്രഖ്യാപനത്തില്‍ ദേശിയപാതയിലെ നിരീക്ഷണ ക്യാമറ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9105555-thumbnail-3x2-road.jpg)
ദേശിയപാതയിലെ നിരീക്ഷണ ക്യാമറകള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു
മൊബൈല്‍ കവറേജിന്‍റെ അപര്യാപ്തതയുള്ള വനമേഖലയില്‍ അപകടങ്ങള്‍ നടന്നാല്‍ വേഗത്തില്‍ പുറംലോകത്തറിയുവാനും രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന മറ്റനിഷ്ട സംഭവങ്ങള്‍ തടയുവാനുംമെല്ലാം ലക്ഷ്യമിട്ടായിരുന്നു ക്യാമറസ്ഥാപിക്കുവാനുള്ള നീക്കം. സ്വകാര്യ കമ്പനിയുമായി സഹകരിച്ച് ആദ്യഘട്ടത്തില്‍ നൂറോളം ക്യാമറകള്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കാനായിരുന്നു ആലോചനകള്‍ നടന്നത്.ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ കൈകൊള്ളാന്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ വേണമെന്നാണ് വിവിധ കേന്ദ്രങ്ങലില്‍ നിന്നുയരുന്ന ആവശ്യം.