ഇടുക്കി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടർന്ന് അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ബിജെപി പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് മറിയക്കുട്ടിയുടെ അടിമാലിയിലെ വീട്ടില്‍ സുരേഷ് ഗോപി എത്തിയത്. എന്ത് സഹായത്തിനും താനുണ്ടാകുമെന്ന് നടന്‍ മറിയക്കുട്ടിക്ക് ഉറപ്പ് നല്‍കി.
മറിയക്കുട്ടിക്കൊപ്പം യാചന സമരത്തിനിറങ്ങിയ അന്നവും സുരേഷ് ഗോപിയെ കാണാന്‍ മറിയക്കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. മറിയക്കുട്ടിക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയാണ് സുരേഷ് ഗോപി മടങ്ങിയത്. യാചന സമരത്തിനിറങ്ങിയ അമ്മമാരെ താനിങ്ങെടുക്കുവാന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സുരേഷ് ഗോപി തയ്യാറായില്ല.