ഇടുക്കി: എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അധിക സാമ്പത്തിക ബാധ്യതയേറ്റെടുത്താണ് സപ്ലൈകോ മാര്‍ക്കറ്റ് വിപണിയില്‍ ഇടപെടുന്നതെന്ന് മന്ത്രി പി തിലോത്തമന്‍. റേഷന്‍ ഔദാര്യമല്ല അവകാശമാണെന്നും എല്ലാവരും റേഷന്‍ വാങ്ങണമെന്നും മന്ത്രി പറഞ്ഞു. രാജാക്കാട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലനിയന്ത്രണത്തിനായി സപ്ളൈകോ വിപണിയില്‍ ഇടപെടുമെന്ന് മന്ത്രി തിലോത്തമൻ
രാജാക്കാട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു. റേഷന്‍ ഔദാര്യമല്ല അവകാശമാണെന്നും എല്ലാവരും റേഷന്‍ വാങ്ങണമെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ ഉദ്ഘാടനം മന്ത്രി പി. തിലോത്തമന്‍ നിർവഹിച്ചു
ചടങ്ങില്‍ മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി പനച്ചിക്കല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സതി കുഞ്ഞുമോന്‍, വൈസ് പ്രസിഡന്‍റ് കെ പി അനില്‍, സപ്ലൈകോ കോട്ടം മേഖലാ മാനേജര്‍ എലിസബത്ത് ജോര്‍ജ്ജ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.