ഇടുക്കി: തൊടുപുഴയിൽ വേനൽ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു. മുതലക്കോടം പഞ്ഞംകുളം പാടശേഖരത്തെ 15 ഏക്കർ കൃഷിയാണ് ഒരാഴ്‌ചയായി പെയ്യുന്ന മഴയിൽ നശിച്ചത്. കൊയ്യാൻ പാകമായിരുന്ന നെല്ലിൽ പകുതിയും വെള്ളം കയറി നശിച്ചു.
തൊടുപുഴയിൽ വേനൽ മഴയിൽ വ്യാപക കൃഷി നാശം - Summer rains in Thodupuzha
മുതലക്കോടം പഞ്ഞംകുളം പാടശേഖരത്തെ 15 ഏക്കർ നെൽകൃഷിയാണ് ഒരാഴ്‌ചയായി പെയ്യുന്ന മഴയിൽ നശിച്ചത്.
തൊടുപുഴയിൽ വേനൽ മഴയിൽ വ്യാപക കൃഷി നാശം
ബാക്കിയുള്ളവ കൊയ്യാതെ പാടത്തുതന്നെ കിടക്കുകയാണ് . മഴ കണ്ട് കൊയ്‌തു കയറ്റിയവയാകട്ടെ കുതിർന്ന് കിളിർക്കാനും തുടങ്ങി. കൃഷി വകുപ്പിൽ നിന്നും യാതൊരു തരത്തിൽ ഉള്ള പരിശോധനയോ സഹായമൊ ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല. വായ്‌പയെടുത്തും പണയം വെച്ചുമെല്ലാം കൃഷിയിറക്കിയ കർഷകരാണ് ഇതോടെ ദുരിതത്തിലായത്.