ഇടുക്കി: തൃശൂര്‍ പോലീസ് അക്കാദമിയിലെ സബ് ഇൻസ്പക്ടർ സി.കെ.അനില്‍കുമാറിന്‍റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇടുക്കി ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ഡിവൈ.എസ്.പി ആന്‍റണിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അനില്‍കുമാറിന്‍റെ വാഴവരയിലെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.
സബ് ഇന്‍സ്‌പെക്ടരുടെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു - സബ് ഇന്‍സ്‌പെക്ടരുടെ ആത്മഹത്യ
അമിത ജോലി ഭാരവും മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഈ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തും
![സബ് ഇന്‍സ്‌പെക്ടരുടെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു Suicide of SI Crime Branch Investigation Started സബ് ഇന്‍സ്‌പെക്ടരുടെ ആത്മഹത്യ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5292921-thumbnail-3x2-idk.jpg)
Crime Branch
സബ് ഇന്‍സ്‌പെക്ടരുടെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കഴിഞ്ഞ ബുധനാഴ്ച്ചയാണ് അനില്‍കുമാറിനെ ആളൊഴിഞ്ഞ സ്ഥലത്ത് വിഷം ഉള്ളിൽ ചെന്ന നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അനിൽകുമാറിന്‍റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. അമിത ജോലി ഭാരവും മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. അനില്‍കുമാറിന്‍റെ സഹപ്രവര്‍ത്തകരായ നാല് ഉദ്യോഗസ്ഥര്‍ പൊലീസ് നിരീക്ഷണത്തിലാണ്.
Last Updated : Dec 6, 2019, 10:53 PM IST