ഇടുക്കി: ലോൺ നിഷേധിച്ചതിൽ മനംനൊന്ത് യുവാവ് ബാങ്കില്‍ ആത്മഹത്യക്ക് ശ്രമിച്ചു. മുരിക്കാശ്ശേരി സർവീസ് സഹകരണ ബാങ്കിലാണ് സംഭവം. പടമുഖം സ്വദേശി അജീഷ് ജോർജാണ് ബാങ്കില്‍ കൈമുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്.
വെള്ളിയാഴ്‌ച വൈകിട്ട് ബാങ്ക് അടക്കുന്നതിന് മുൻപാണ് ബാങ്കിനുള്ളിൽ സംഭവങ്ങൾ അരങ്ങേറിയത്. അജീഷ് മാസങ്ങളായി ലോൺ ലഭിക്കുന്നതിനായി ബാങ്കിൽ കയറി ഇറങ്ങുകയായിരുന്നു. ഓരോ തവണയും കൂടുതൽ രേഖകൾ ബാങ്ക് അധികൃതർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ലോൺ ലഭിക്കുന്നതിന് വേണ്ട രേഖകൾ എല്ലാം ബാങ്കിൽ ഹാജരാക്കുകയും ലോൺ നൽകാം എന്ന് ബാങ്ക് ഭരണസമിതി ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു.