ഇടുക്കി: വരാനിരിക്കുന്ന ഭക്ഷ്യക്ഷാമത്തെ മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിക്കായി കൈകോര്‍ത്ത് കാടിന്‍റെ മക്കള്‍. ഇതിന്‍റെ ഭാഗമായി ബൈസണ്‍വാലി പഞ്ചായത്തിലെ കോമാളിക്കുടിയിലെ നൂറ്റിയമ്പതോളം കുടുംബങ്ങളുടെ നേതൃത്വത്തില്‍ തരിശ് കിടന്നിരുന്ന എട്ട് ഏക്കറോളം സ്ഥലത്ത് കൃഷി ആരംഭിച്ചു.
സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത് കാടിന്‍റെ മക്കള്‍ - ഇടുക്കി ലേറ്റസ്റ്റ് ന്യൂസ്
ചോളം, കുറുംപുല്ല്, വിവിധ ഇനം പച്ചക്കറികള്‍ എന്നിവയാണ് എട്ട് ഏക്കറില്‍ കൃഷി ചെയ്യുന്നത്
സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത് കാടിന്‍റെ മക്കള്‍
ചോളം, കുറുംപുല്ല്, വിവിധ ഇനം പച്ചക്കറികള്‍ എന്നിവയാണ് എട്ട് ഏക്കറില്‍ കൃഷി ചെയ്യുന്നത്. സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും കരുതലോടെയാണ് ഇവര്‍ കൃഷി ചെയ്യുന്നത്. ഒപ്പം പഞ്ചായത്ത് അധികൃതരുടെ പിന്തുണയും ഈ ആദിവാസി കുടുംബങ്ങള്‍ക്കുണ്ട്.