ഇടുക്കി:കരുണാപുരം ഗ്രാമ പഞ്ചായത്തിലെ പൊതു കുളങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കരുണാപുരം ഗ്രാമ പഞ്ചായത്തില്‍ കമ്പംമെട്ട് കടുക്കാകുളത്തിലാണ് കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടോമി പ്ലാവുവെച്ചതില്‍ നിര്‍വ്വഹിച്ചു.
സുഭിക്ഷ കേരളം പദ്ധതിയിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി - idukki
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏറ്റവും ബൃഹത്തായ പദ്ധതികളില്‍ ഒന്നാണ് ശുദ്ധജല മത്സ്യങ്ങളുടെ വ്യാപനം.
സുഭിക്ഷ കേരളം പദ്ധതിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏറ്റവും ബൃഹത്തായ പദ്ധതികളില്‍ ഒന്നാണ് ശുദ്ധജല മത്സ്യങ്ങളുടെ വ്യാപനം. സംസ്ഥാനത്തെ പുഴകളിലും ജലസംഭരണികളിലും ലക്ഷകണക്കിന് ശുദ്ധ ജല മത്സ്യങ്ങളെയാണ് നിക്ഷേപിയ്ക്കുന്നത്. ഇതിന്‍റെ തുടര്‍ച്ചയാണ് ഗ്രാമീണ മേഖലകളിലെ പൊതു കുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഫിഷറീസ് വകുപ്പിന്‍റെ സഹായത്തോടെ പഞ്ചായത്തിലെ മത്സ്യ കൃഷിയില്‍ താൽപര്യമുള്ള കര്‍ഷകര്‍ക്കാണ് കുഞ്ഞുങ്ങളെ ലഭ്യമാക്കുക.
Last Updated : Aug 27, 2020, 3:42 PM IST