കേരളം

kerala

ETV Bharat / state

സുഭിഷ കേരളം പദ്ധതിയിൽ വിജയം കൊയ്ത് വീട്ടമ്മ

സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിഷ കേരളം പദ്ധതിക്ക് ഇടുക്കിയിലെ കാര്‍ഷിക കുടിയേറ്റ ഗ്രാമങ്ങളിൽ വൻ പ്രചാരണമാണ് ലഭിക്കുന്നത്

By

Published : Apr 10, 2021, 12:15 PM IST

subhiksha keralam project's success story  സുഭിഷ കേരളം പദ്ധതിയിൽ വിജയം കൊയ്ത് വീട്ടമ്മ  സുഭിഷ കേരളം പദ്ധതി  ലോക്‌ഡൗൺ  ഇടുക്കി  പച്ചക്കറി കൃഷി
സുഭിഷ കേരളം പദ്ധതിയിൽ വിജയം കൊയ്ത് വീട്ടമ്മ

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിഷ കേരളം പദ്ധതിയിൽ വിജയം കൊയ്ത് ഇടുക്കി പഴയവടുതി സ്വദേശിനി തുരുത്തേല്‍ മിനി സലീജന്‍. ലോക്‌ഡൗൺ സമയത്ത് തുടക്കത്തിൽ വീട്ടാവശ്യത്തിനുള്ള ജൈവ കൃഷിയായിട്ട് ഒരുക്കിയ അടുക്കളത്തോട്ടത്തിൽ ഇന്ന് പച്ചക്കറികളും ഫലവൃക്ഷങ്ങളും കോഴിവളര്‍ത്തലുമുൾപ്പെടെയുണ്ട്. ഇത്തരത്തില്‍ സമ്മിശ്ര കൃഷിയിലൂടെ മികച്ച വരുമാനമാണ് മിനിക്ക് ലഭിക്കുന്നത്.

നാടന്‍ പച്ചക്കറികള്‍ക്കൊപ്പം ഹൈറേഞ്ചിന് അത്ര പരിചിതമല്ലാത്ത കടലയും വിദേശ ഇനം പച്ചക്കറികളും മിനി നട്ടുപരിപാലിക്കുന്നുണ്ട്. വിഷമുക്തമായ ആഹാരം കുടുംബത്തിന് നല്‍കാന്‍ കഴിയുന്നതിനൊപ്പം ജൈവ കൃഷി സ്വയംപര്യാപ്തത കൈവരിക്കാനും സഹായകരമാകുമെന്നാണ് മിനിയുടെ അഭിപ്രായം.

രാജ്യം ലോക്‌ഡൗണിനെ നേരിട്ടപ്പോള്‍ വരാന്‍പോകുന്ന ഭക്ഷ്യ പ്രതിസന്ധിയെ മറികടക്കാനായിരുന്നു സുഭിഷ കേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഇത് ഇടുക്കിയിലെ കാര്‍ഷിക കുടിയേറ്റ ഗ്രാമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ABOUT THE AUTHOR

...view details