ഇടുക്കി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപം നൽകിയ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ആരംഭിച്ചു. രാജകുമാരി നോർത്തിൽ പ്രവർത്തിക്കുന്ന കർഷക സംഘത്തിന്‍റെയും കർഷക തൊഴിലാളി യൂണിയന്‍റെയും ദയ പെയിൻ ആൻഡ് പാലിയേറ്റിവിന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് കൃഷിക്ക് തുടക്കം കുറിച്ചത്. പച്ചക്കറികൾ, നെൽകൃഷി, മൽസ്യ കൃഷി, കിഴങ്ങുവർഗ്ഗ കൃഷികൾ എന്നിവയാണ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ തരിശായി കിടന്ന രണ്ട് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.
സുഭിക്ഷ കേരളം പദ്ധതിയില്‍ കൃഷിയൊരുക്കി രാജകുമാരി - latest idukki
കർഷക തൊഴിലാളി യൂണിയന്‍റെയും ദയ പെയിൻ ആൻഡ് പാലിയേറ്റിവിന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വിവിധ കൃഷികൾക്ക് തുടക്കം കുറിച്ചത്. പച്ചക്കറികൾ, നെൽകൃഷി, മൽസ്യ കൃഷി, കിഴങ്ങുവർഗ്ഗ കൃഷികൾ എന്നിവയാണ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നത്.
സുഭിക്ഷ കേരളം പദ്ധതി; വിവിധ കൃഷികൾ ആരംഭിച്ചു
മന്ത്രി എംഎം മണി ഉത്‌ഘാടനം നിർവഹിച്ചു. മൂന്ന് മുതൽ ആറുമാസത്തിനുള്ളിൽ വിളവെടുക്കാവുന്ന കൃഷിയാണ് നടപ്പിലാക്കുന്നത്. കൃഷിയിലൂടെ ലഭിക്കുന്ന വിളകളും ഉൽപ്പന്നങ്ങളും പ്രാദേശികമായി വിറ്റഴിക്കുകയാണ് സമിതിയുടെ ലക്ഷ്യം.
Last Updated : Jun 1, 2020, 5:18 PM IST