കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാര്‍ ഡാം സന്ദർശിച്ച് ഉപസമിതി; 3 സ്‌പില്‍വേ ഷട്ടറുകള്‍ അടച്ചു - മുല്ലപ്പെരിയാര്‍ ഡാം

നിലവില്‍ മൂന്ന് ഷട്ടറുകൾ 50 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്.

idukki  mullapperyar dam idukki  mullapperyar dam  മുല്ലപ്പെരിയാര്‍ ഡാം  സ്‌പില്‍വേ ഷട്ടറുകള്‍
മുല്ലപ്പെരിയാര്‍ ഡാം സന്ദർശിച്ച് ഉപസമിതി; 3 സ്‌പില്‍വേ ഷട്ടറുകള്‍ അടച്ചു

By

Published : Nov 2, 2021, 1:50 PM IST

Updated : Nov 2, 2021, 2:26 PM IST

ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് ഉപസമിതി അംഗങ്ങൾ. ഡാമിന്‍റെ സ്‌പിൽവേ ഷട്ടറുകൾ നേരത്തേ ഉയർത്തിയ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. നിലവിലെ സ്ഥിതി സംഘം വിലയിരുത്തി. മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് വേണ്ടി കുമളി കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചതായി ഫയർ ഫോഴ്‌സ് മേധാവിയും സമിതി അംഗവുമായ ബി. സന്ധ്യ പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് ഉപസമിതി അംഗങ്ങൾ

ALSO READ:കെ.എസ്.ആര്‍.ടി.സി ബസ് സ്വയം ഉരുണ്ട് നീങ്ങി; ആളപായമില്ല

ഫയർ സ്റ്റേഷൻ്റെ ഭാഗമായി ജലസുരക്ഷ സംഘത്തെ നിയമിക്കുമെന്നും തേക്കടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അഗ്‌നിശമനസേന മേധാവി വ്യക്തമാക്കി. പുതിയ റൂൾ കെർവ് അനുസരിച്ച് മുല്ലപ്പെരിയാറിൽ 139.50 അടി വെള്ളം സംഭരിക്കാം. ഇടുക്കിയിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് ആണെങ്കിലും അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് കാര്യമായ മഴയില്ല.

അതേസമയം, അണക്കെട്ടിന്‍റെ തുറന്ന ആറ് സ്‌പിൽവേ ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. ഇപ്പോൾ മൂന്ന് ഷട്ടറുകൾ 50 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. തിങ്കള്‍ മുതൽ മുല്ലപ്പെരിയാർ ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്.

Last Updated : Nov 2, 2021, 2:26 PM IST

ABOUT THE AUTHOR

...view details