കൊട്ടക്കാമ്പൂർ ഭൂമി കയ്യേറ്റത്തിൽ ഇടുക്കി എം പി ജോയ്സ് ജോർജിന് നോട്ടീസ്.ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് ഏഴിന് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ദേവികുളം സബ്കളക്ടർ ഡോ.രേണുരാജാണ് എം.പിക്ക് നോട്ടീസ് നൽകിയത്.ജനുവരി പത്തിന് എം.പിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതിയിൽ നിന്നും ഒരുമാസത്തെ സ്റ്റേ വാങ്ങിയിരുന്നു.ഹൈക്കോടതി അനുവദിച്ച സ്റ്റേ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സബ് കലക്ടർ വീണ്ടും നോട്ടീസ് നൽകിയത്.
കൊട്ടക്കാമ്പൂർ ഭൂമി കയ്യേറ്റം; ജോയ്സ് ജോർജിന് വീണ്ടും സബ് കളക്ടറുടെ നോട്ടീസ്
ഭൂമിയുടെ രേഖകള്‍ കൃത്യമല്ലെന്ന് കാണിച്ച് മുന്‍ ദേവികുളം സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു.
ഇടുക്കി കൊട്ടക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എം.പി കൈവശം വച്ചിരിക്കുന്ന ഭൂമിയെ സംബന്ധിച്ചാണ് നേരത്തെ വിവാദം ഉടലെടുത്തത്. ഭൂമിയുടെ രേഖകള്‍ കൃത്യമല്ലെന്ന് കാണിച്ച് മുന്‍ ദേവികുളം സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിനെതിരെ എം.പി പരാതി നല്‍കുകയും പിന്നീട് ജില്ലാ കളക്ടര്‍ സബ് കളക്ടറുടെ നടപടി മരവിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഭൂമിയുടെ തുടക്കംമുതലുള്ള എല്ലാ രേഖകളുമായി കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ഇതിനെതിരേ ജോയ്‌സ് ജോര്‍ജ് ലാന്‍ഡ് റവന്യൂ കമ്മിഷണറെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.