കേരളം

kerala

ETV Bharat / state

ഇടിവി ഭാരത് ഇംപാക്‌ട്; മൂന്നാറിലെ മാലിന്യ നിക്ഷേപത്തിൽ ഇടപെട്ട് സബ് കലക്‌ടർ - ഇടുക്കി

മൂന്നാറിലേക്ക് വീണ്ടും സഞ്ചാരികളെത്തി തുടങ്ങിയതോടെ വന്‍തോതില്‍ മാലിന്യങ്ങൾ കുന്നുകൂടിയത് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് ദേവികുളം സബ് കലക്‌ടറുടെ നേതൃത്വത്തില്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചത്.

മൂന്നാറിലെ മാലിന്യ നിക്ഷേപത്തിൽ ഇടപെട്ട് സബ് കലക്‌ടർ  വന്‍തോതില്‍ മാലിന്യങ്ങൾ കുന്നുകൂടി  ഇടിവി ഭാരത്  ഇടുക്കി  Sub-collector involved waste disposal Munnar
ഇടിവി ഭാരത് ഇംപാക്‌ട്; മൂന്നാറിലെ മാലിന്യ നിക്ഷേപത്തിൽ ഇടപെട്ട് സബ് കലക്‌ടർ

By

Published : Feb 2, 2021, 7:28 PM IST

ഇടുക്കി:മൂന്നാറിലെ വിനോദ സഞ്ചാര മേഖലയില്‍ മാലിന്യ നിക്ഷേപത്തിന് തടയിടാന്‍ ദേവികുളം സബ് കലക്‌ടറുടെ നേതൃത്വത്തില്‍ ഡ്രോണ്‍ നിരീക്ഷണം. നടപടി ഇടിവി ഭാരത് നൽകിയ വാർത്തയെ തുടർന്ന്. മൂന്നാറിലേക്ക് വീണ്ടും സഞ്ചാരികളെത്തി തുടങ്ങിയതോടെ വന്‍തോതില്‍ മാലിന്യങ്ങൾ കുന്നുകൂടിയത് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സബ് കലക്‌ടർ അറിയിച്ചു. വെയിസ്റ്റ് ബിന്നുകളും ബോര്‍ഡുകളും സ്ഥാപിക്കാന്‍ പഞ്ചായത്തിനും നിര്‍ദേശം നല്‍കി.

ഇടിവി ഭാരത് ഇംപാക്‌ട്; മൂന്നാറിലെ മാലിന്യ നിക്ഷേപത്തിൽ ഇടപെട്ട് സബ് കലക്‌ടർ

നിരീക്ഷണത്തിനൊപ്പം വ്യാപാര സ്ഥാപനങ്ങൾക്കും വഴിയോര കച്ചവടക്കാർക്കും ബോധവല്‍ക്കരണവും നൽകി. ഇതോടൊപ്പം പ്രധാന കേന്ദ്രങ്ങളിലെല്ലാം മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും പഞ്ചായത്ത് നിർദേശം നല്‍കിയിട്ടുണ്ട്.

തുടർന്ന് വായിക്കുക:മൂന്നാറില്‍ മാലിന്യ പ്രശ്‌നം രൂക്ഷം

ABOUT THE AUTHOR

...view details