കേരളം

kerala

ETV Bharat / state

മഞ്ഞക്കുഴി ആദിവാസികുടിയില്‍ സാമൂഹ്യപഠന കേന്ദ്രം പണികഴിപ്പിച്ചു - മഞ്ഞക്കുഴി ആദിവാസി കോളനി

ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്‍റെ നടപടി.

study center was built at Manjakuzhi adivasikudi  Manjakuzhi adivasikudi  idukki news  ഇടുക്കി വാര്‍ത്തകള്‍  മഞ്ഞക്കുഴി ആദിവാസി കോളനി  ഇടുക്കി വാര്‍ത്തകള്‍
മഞ്ഞക്കുഴി ആദിവാസികുടിയില്‍ സാമൂഹ്യപഠന കേന്ദ്രം പണികഴിപ്പിച്ചു

By

Published : Sep 1, 2020, 8:59 PM IST

ഇടുക്കി:ആദിവാസി കുടിയിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി സാമൂഹ്യ പഠന കേന്ദ്രം പണികഴിപ്പിച്ച് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്. രാജകുമാരി മഞ്ഞക്കുഴി ആദിവാസികുടിയിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പഠന കേന്ദ്രം പണികഴിപ്പിച്ചത്.

മഞ്ഞക്കുഴി ആദിവാസികുടിയില്‍ സാമൂഹ്യപഠന കേന്ദ്രം പണികഴിപ്പിച്ചു

ആദിവാസി കുടികളിൽ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. 16 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി ഓണ്‍ലൈന്‍ ക്ലാസുകളുടെ സേവനം ലഭ്യമാക്കുന്നതിനായി ടെലിവിഷനും എത്തിച്ച് നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details