ഇടുക്കി: കർഷക ദിനാചരണത്തിന്‍റെ ഭാഗമായി സേനാപതി പഞ്ചായത്തിലെ മേലെചെമ്മണ്ണാർ പാടശേഖരത്ത് കള പറിച്ചും ഞാറ് പരിപാലിച്ചും വിദ്യാര്‍ഥികള്‍. ഏലം, കുരുമുളക് എന്നീ കൃഷികൾ മാത്രം കണ്ട് ശീലിച്ച മലയോര മേഖലയിലെ പുതു തലമുറക്ക് നെൽകൃഷിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികളുമായി അധ്യാപകര്‍ പാടത്ത് എത്തിയത്. നെൽകൃഷിയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ കളകൾ നീക്കം ചെയ്യുന്ന ജോലിയാണ് വിദ്യാർഥികൾ ചെയ്‌തത്.
അരി കായ്ക്കുന്ന മരം തേടിയിറങ്ങിയവര്‍ കാണണം ഹൈറേഞ്ചിലെ കുട്ടികളെ - കര്‍ഷക ദിനം
കര്‍ഷക ദിനം ആചരിക്കുന്നതിന്‍റെ ഭാഗമായാണ് ചിങ്ങം ഒന്നിന് സേനാപതി മാർ ബേസിൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പാടത്ത് പണിക്കിറങ്ങിയത്. പുതു തലമുറക്ക് നെൽകൃഷിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികളുമായി അധ്യാപകര്‍ പാടത്ത് എത്തിയത്
![അരി കായ്ക്കുന്ന മരം തേടിയിറങ്ങിയവര്‍ കാണണം ഹൈറേഞ്ചിലെ കുട്ടികളെ chingam 1 farmers day students weeding at Senapati Melechemmannar paddy field Senapati Melechemmannar paddy field Senapati കർഷക ദിനത്തിന്‍റെ ആവേശത്തില്‍ സേനാപതി മേലെചെമ്മണ്ണാർ പാടശേഖരം സേനാപതി മേലെചെമ്മണ്ണാർ പാടശേഖരം ചിങ്ങം 1 കര്‍ഷക ദിനം chingam 1 farmers day ഏലം cardamom മുണ്ടകൻ കൃഷി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16122780-thumbnail-3x2-idy.jpg)
ഒപ്പം തരിശായി കിടന്ന രണ്ട് ഏക്കറോളം പാടത്ത് മുണ്ടകൻ കൃഷി ഇറക്കുന്നതിനുള്ള പ്രാരംഭപ്രവർത്തങ്ങളും കുട്ടി കര്‍ഷകര്‍ തുടങ്ങിവച്ചു. നെൽവയലുകൾ അന്യം നിന്ന് പോകുന്ന കാലഘട്ടത്തിൽ കൃഷിയുടെ പ്രാധ്യാനം മനസിലാക്കി മാറ്റത്തിന്‍റെ പുത്തൻ ഉണർവ് സമ്മാനിക്കുകയാണ് സേനാപതി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. മണ്ണിന്‍റെ ഗന്ധവും പാടത്തെ കുളിരും അനുഭവിച്ച് അറിയാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് വിദ്യാർഥികൾ.
ചിങ്ങപ്പുലരിയിൽ കർഷക ദിന ആചരണം നാല് ചുവരുകൾക്ക് ഉള്ളിൽ ഒതുക്കാതെ കൃഷിയും അതിന്‍റെ സംസ്‌കൃതിയും പുതിയ തലമുറക്ക് പകർന്നു നൽകുകയാണ് അധ്യാപകർ. നെല്ല് വിളയുന്ന മരം കാണാൻ ഇറങ്ങുന്ന 'ന്യൂ ജനറേഷന്' കാർഷിക സംസ്‌കാരം പകർന്നു നൽകുന്നതിൽ മാതൃകയാകുകയാണ് സേനാപതി മാർ ബേസിൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും.