കേരളം

kerala

ETV Bharat / state

മൂല്യനിർണയത്തിനായി നൽകിയ ഉത്തരക്കടലാസുകൾ കാണാനില്ലെന്ന് പരാതി

തൊടുപുഴ ന്യൂമാൻ കോളജ് അഞ്ചാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷനിലെ 20 വിദ്യാർഥികളുടെ ഉത്തരകടലാസുകൾ കാണാതായെന്നാണ് പരാതി. മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ പകൽ നിന്നും ഉണ്ടായ പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം.

answer sheets missing news  answer sheets missing  mg universitymg university news  mg university answer sheets missing  mg university answer sheets missing news  mg university latest news  newman collegenewman college news  newman college answer sheets missing  newman college answer sheets missing news  thodupuzha latest news  thodupuzha answer sheets missing  ഉത്തരക്കടലാസുകൾ കാണാനില്ല  ഉത്തരക്കടലാസുകൾ കാണാനില്ലെന്ന വാർത്ത  ഉത്തരക്കടലാസ് വാർത്ത  എക്സാം പേപ്പർ വാർത്ത  പരീക്ഷ പേപ്പർ വാർത്ത  ന്യൂമാൻ കോളജ്  ന്യൂമാൻ കോളജ് വാർത്ത  ന്യൂമാൻ കോളജ് ഉത്തരക്കടലാസ് വാർത്ത  എംജി സർവകലാശാല  എംജി സർവകലാശാല വാർത്ത  എംജി സർവകലാശാല ഉത്തരക്കടലാസ് വാർത്ത
മൂല്യനിർണയത്തിനായി നൽകിയ ഉത്തരക്കടലാസുകൾ കാണാനില്ലെന്ന് പ

By

Published : Jul 16, 2021, 3:29 PM IST

Updated : Jul 16, 2021, 3:38 PM IST

ഇടുക്കി: എംജി സർവകലാശാലയ്ക്ക് കീഴിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാനില്ലെന്ന് പരാതി. തൊടുപുഴ ന്യൂമാൻ കോളജിലെ അഞ്ചാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷനിലെ 20 വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. മൂല്യനിർണയത്തിനായി നൽകിയ അധ്യാപകന്‍റെ പക്കൽ നിന്നാണ് ഉത്തരക്കടലാസുകൾ കാണാതായത്.

അധ്യാപകന്‍റെ പിഴവെന്ന് വിശദീകരണം

മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ പക്കൽ നിന്നും ഉണ്ടായ പിഴവാണെന്നാണ് കോളജ് അധികൃതരുടെയും സർവകലാശാലയുടെയും വിശദീകരണം. എന്നാൽ ഉത്തര കടലാസുകൾ നഷ്‌ടപ്പെട്ട വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന സർവകലാശാലയുടെ ആവശ്യം വിദ്യാർഥികൾ അംഗീകരിച്ചിട്ടില്ല.

മൂല്യനിർണയത്തിനായി നൽകിയ ഉത്തരക്കടലാസുകൾ കാണാനില്ലെന്ന് പരാതി

കോസ്റ്റ് അക്കൗണ്ടിങിന്‍റെ ഉത്തരക്കടലാസുകളാണ് കാണാതായത്. സപ്ലിമെന്‍ററി പരീക്ഷയുടെ രജിസ്ട്രേഷൻ കാലാവധി പൂർത്തിയായെങ്കിലും ഈ 20 വിദ്യാർഥികൾക്കും സൗജന്യമായി പരീക്ഷയെഴുതാനുള്ള അവസരം ഒരുക്കുമെന്ന് കോളജ് അധികൃതർ വ്യക്തമാക്കി.

എന്നാൽ ഇന്‍റേർണൽ മാർക്കിന്‍റെ അടിസ്ഥാനത്തിൽ ജയിപ്പിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്നും വിദ്യാർഥികൾ അറിയിച്ചു.

ALSO READ:ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

Last Updated : Jul 16, 2021, 3:38 PM IST

ABOUT THE AUTHOR

...view details