ഇടുക്കി:കൊവിഡിനെ നേരിടാനുള്ള പ്രധാന ആയുധങ്ങളിലൊന്നാണ് മാസ്ക്ക്. ലോകമഹാമാരിയുടെ കാലത്ത് മാസ്ക്കിടാതെ പുറത്തിറങ്ങുന്നത് കുറ്റകരമാണ്. എന്നാല്‍ നിയമം പാലിക്കാത്തവരെ കണ്ടെത്തി മാസ്ക്കിടാന്‍ ശീലിപ്പിക്കുകയാണ് അടിമാലിയിലെ രണ്ട് കുട്ടി പൊലീസുകര്‍.
മാസ്‌ക്കിടാതെ പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ കുട്ടിപൊലീസുകാര്‍ - കുട്ടിപൊലീസ്
ലോകമഹാമാരിയുടെ കാലത്ത് മാസ്ക്കിടാതെ പുറത്തിറങ്ങുന്നത് കുറ്റകരമാണ്. എന്നാല്‍ നിയമം പാലിക്കാത്തവരെ കണ്ടെത്തി മാസ്ക്കിടാന്‍ ശീലിപ്പിക്കുകയാണ് അടിമാലിയിലെ രണ്ട് കുട്ടി പൊലീസുകര്‍.
സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളായ മിന്നു ഷാജുവും അദിരൂപയുമാണ് ഇതിനായി രംഗത്ത് ഇറങ്ങിയത്. മാസ്ക്കിടാതെ നഗരത്തില്‍ എത്തുന്നവരെ കണ്ടെത്തി ഇവര്‍ തന്നെ നിര്‍മിച്ചെടുത്ത മാസ്ക് നല്‍കും. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളാണ് ഇരുവരും.
ആളുകള്‍ മാസ്ക്കില്ലാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരമൊരു പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയതെന്ന് കുട്ടികള്‍ പറയുന്നു. അടിമാലി ടൗണിലേക്കെത്തുന്ന ഇടവഴികളിള്‍ മുഖാവരണമില്ലാതെ എത്തുന്നവരെയും കാത്ത് ഇവരുണ്ടാകും. മാസ്‌ക്ക് ധരിപ്പിക്കുന്നതിനൊപ്പം ഇതിന്‍റെ ആവശ്യകതയെ കുറിച്ചും കുട്ടികള്‍ പറഞ്ഞു കൊടുക്കും. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അടിമാലി പൊലീസും രംഗത്തുണ്ട്.