ഇടുക്കി:ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വീണ് ചക്രത്തിനടിയിൽപെട്ട മലയാളി വിദ്യാർഥി മരിച്ചു. ഇടുക്കി മറയൂർ സ്വദേശിയും പൊള്ളാച്ചിയിലെ സ്വകാര്യ കോളജിൽ മൂന്നാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ മദൻലാൽ (22) ആണ് മരിച്ചത്. അപകടസ്ഥലത്ത് വച്ച് തന്നെ വിദ്യാര്‍ഥി മരണപ്പെടുകയായിരുന്നു.
ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു - ഇന്നത്തെ പ്രധാന വാര്‍ത്ത
ഇടുക്കി മറയൂർ സ്വദേശിയും പൊള്ളാച്ചിയിലെ സ്വകാര്യ കോളജിൽ മൂന്നാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ മദൻലാൽ (22) ആണ് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് വീണ് ചക്രത്തിനടിയില്‍പെട്ട് മരിച്ചത്
ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു
ഉദുമലപേട്ടയിൽ താമസിക്കുന്ന മദൻലാൽ കോയമ്പത്തൂരിൽനിന്ന് പളനിയിലേക്ക് പോകുന്ന ബസിലായിരുന്നു വിദ്യാര്‍ഥി യാത്ര ചെയ്‌തിരുന്നത്. ബസ് വളവ് തിരിയുന്നതിനിടെ ബാലൻസ് നഷ്‌ടപ്പെട്ട വിദ്യാർഥി പുറത്തേക്ക് വീഴുകയും പിൻചക്രത്തിനടിയിൽ പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.