ഇടുക്കി: ശക്തമായ കാറ്റില്‍ കരുണാപുരത്ത് വ്യാപക നാശനഷ്‌ടം. അതിര്‍ത്തി മേഖലയായ കമ്പംമെട്ടില്‍ കൊവിഡ് പരിശോധനകള്‍ക്കായി സജ്ജീകരിച്ചിരുന്ന താൽകാലിക ഷെഡും കാറ്റിൽ തകര്‍ന്നു. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. രണ്ട് ദിവസമായി കരുണാപുരം പഞ്ചായത്തില്‍ കനത്ത മഴയും അതിശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. ഇതോടെ മേഖലയിലെ കൊവിഡ് അനുബന്ധ പരിശോധനകളും നിലച്ച അവസ്ഥയിലാണ്. സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് കമ്പംമെട്ടില്‍ കൊവിഡ് പരിശോധനകള്‍ക്കായി താൽകാലിക ഷെഡ് ഒരുക്കിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസ്, അഗ്നിശമനസേന വിഭാഗങ്ങളും പരിശോധനക്കായി ഈ ഷെഡിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ബുധനാഴ്‌ച രാത്രിയിലെ ശക്തമായ കാറ്റിലാണ് ഷെഡ് തകര്‍ന്നത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ശക്തമായ കാറ്റില്‍ കരുണാപുരത്ത് വ്യാപക നാശനഷ്‌ടം - wind damages
സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് കമ്പംമെട്ടില്‍ കൊവിഡ് പരിശോധനകള്‍ക്കായി താൽകാലിക ഷെഡ് ഒരുക്കിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസ്, അഗ്നിശമനസേന വിഭാഗങ്ങളും പരിശോധനക്കായി ഈ ഷെഡിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ബുധനാഴ്‌ച രാത്രിയിലെ ശക്തമായ കാറ്റിലാണ് ഷെഡ് തകര്‍ന്നത്.
ശക്തമായ കാറ്റില്‍ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശ നഷ്‌ടം നേരിട്ടിരുന്നു. ഇരുപതിലധികം വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കാറ്റില്‍ വീടുകളുടെ ഷീറ്റുകള്‍ നഷ്ടപ്പെട്ടു. നെടുങ്കണ്ടം- കമ്പംമെട്ട്, കമ്പംമെട്ട്- പുളിയന്‍മല പാതകളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. നാട്ടുകാരുടെയും അഗ്നിശമനസേന വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ഇവ വെട്ടിമാറ്റി. പാറക്കടവ്, തങ്കച്ചന്‍കട, തണ്ണിപ്പാറ, കമ്പംമെട്, മൂങ്കിപ്പളം മേഖലകളില്‍ വ്യാപക കൃഷി നാശവും ഉണ്ടായി.
മഴക്കാലത്ത് അതിശക്തമായ കാറ്റ് അനുഭവപ്പെടുന്ന മേഖലയാണ് കരുണാപുരത്തെ അതിര്‍ത്തി പ്രദേശങ്ങള്‍. ഇക്കാരണത്താല്‍ താൽകാലിക ഷെഡ് ഒരുക്കി കൊവിഡ് പരിശോധനകള്‍ നടത്തുന്നത് ഇനിമുതൽ ഇവിടെ അസാധ്യമായി വരും. വാണിജ്യ വകുപ്പിന്‍റെ കീഴിലുള്ള കെട്ടിടത്തിന് മുന്‍വശത്തായി സ്ഥിരം ഷെഡ് ഒരുക്കി പരിശോധനകള്‍ തുടരണ്ടേതുണ്ട്. നിലവില്‍ നൂറുകണക്കിന് ചരക്കു വാഹനങ്ങളാണ് കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴി തമിഴ്‌നാട്ടിലേയ്ക്കും തിരികെയും കടന്നു പോകുന്നതും. ഇവിടുത്തെ പരിശോധനാ സംവിധാനങ്ങള്‍ നിലച്ചാല്‍, അത് കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുെന്നും ഭീതിയുണ്ട്.