ഇടുക്കി: ജനങ്ങൾക്ക് വേണ്ടാത്ത ടാർ മിക്സിംങ്ങ് പ്ലാൻ്റിനുവേണ്ടി വാദിക്കുന്നവർ വോട്ടിനായി സമീപിച്ചാൽ ആട്ടി പായിക്കണമെന്ന് ഫാ. ജീൻസ് കാരക്കാട്ട്. മണിയാറൻകുടി ടാർ മിക്സിങ് പ്ലാന്‍റിനെതിരെ ജനകീയ സമിതി നടത്തുന്ന അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനകീയ സമരത്തെ അടിച്ചമർത്താൻ നടക്കുന്ന നീക്കത്തെ എന്ത് വില കൊടുത്തും തടയണം.
മണിയാറൻകുടി ടാർ മിക്സിങ് പ്ലാന്‍റിനെതിരെ അനിശ്ചിതകാല സമരം ആരംഭിച്ചു - അനിശ്ചിതകാല സമരം
സമരത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ പാർട്ടിയെ ഈ മണ്ണിൽ നിന്നും തുടച്ച് നീക്കേണ്ട സമയമായെന്ന് സമരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് മണിയാറൻ കുടി സെന്‍റ് മേരിസ് പള്ളി മുൻ വികാരി ഫാ.ജിൻസ് കാരക്കാട്ട് പറഞ്ഞു.
മണിയാറൻകുടി ടാർ മിക്സിങ് പ്ലാന്‍റിനെതിരെ അനിശ്ചിതകാല സമരം ആരംഭിച്ചു
സമരത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ പാർട്ടിയെ ഈ മണ്ണിൽ നിന്നും തുടച്ച് നീക്കേണ്ട സമയമായെന്നും ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു. ജനിച്ച മണ്ണിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ നേതാക്കൻമാരുടെ വാക്കുകേട്ട് സമരത്തെ എതിർക്കുന്നവരെ ഒറ്റപെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മണിയാറൻകുടി ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ ജനകീയ സമിതിയുടെ കൺവീനർ പിഎ ജോണി അധ്യക്ഷത വഹിച്ചു. സ്വാമി ദേവ ചൈതന്യ സരസ്വതി മുഖ്യപ്രഭാഷണം നടത്തി.