ഇടുക്കി:ജില്ലയിലെ അനധികൃത നിർമാണങ്ങൾ തടയാനെന്ന പേരിൽ സർക്കാർ കൊണ്ടുവന്ന വാണിജ്യ കെട്ടിടനിർമാണ നിയന്ത്രണത്തിനെതിരെ വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ആഗസ്റ്റ് 22 ലെയും സെപ്റ്റംബർ 25 ലെയും ഉത്തരവുകൾ സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യൂണിറ്റിന്‍റേയും വിവിധ ക്ലബ്ബുകളുടേയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാജകുമാരി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടന്നത്. ഇത് സൂചന സമരം മാത്രമാണ് എന്നും വ്യാപാരികൾ പറഞ്ഞു.
വാണിജ്യ കെട്ടിടനിർമാണ നിയന്ത്രണത്തിനെതിരെ പ്രതിഷേധം - വാണിജ്യ കെട്ടിടനിർമാണ നിയന്ത്രണത്തിനെതിരെ പ്രകടനം നടത്തി
കാർഷിക മേഖല തകരുകയും സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉത്തരവ് ജില്ലയിലെ ജനങ്ങളെ വൻപ്രതിസന്ധിയിലാക്കിയെന്ന് സമരക്കാർ ആരോപിച്ചു.
വാണിജ്യ കെട്ടിടനിർമാണ നിയന്ത്രണത്തിനെതിരെ പന്തംകൊളുത്തി സമരം
സമരത്തിൽ രാജാക്കാട്, പൂപ്പാറ, ശാന്തൻപാറ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള വ്യാപാരികളും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യൂണിറ്റ് പ്രസിഡന്‍റ് വി.വി. കുര്യാക്കോസ്, സെക്രട്ടറി ടി.എസ്. ഉതുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
Last Updated : Oct 6, 2019, 11:52 PM IST