കേരളം

kerala

ETV Bharat / state

തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക് - idukki

പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു

തെരുവുനായ ആക്രമണം  തെരുവുനായ കടിച്ചു  അഞ്ച് പേർക്ക് പരിക്ക്  ഇടുക്കി കൊച്ചുതോവാള  street dog attack  idukki  dog attack
തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്

By

Published : Feb 10, 2020, 10:28 PM IST

ഇടുക്കി:കൊച്ചുതോവാളയിൽ തെരുവുനായ അക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പുഞ്ചിരിക്കവല അടയ്ക്കാ കല്ലിൽ അജി, അജിയുടെ പിതാവ് ഷാജി, മകൾ എന്നിവര്‍ക്കാണ് ഞായറാഴ്‌ച തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റത്. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു. രാത്രിയോടെ പ്രദേശവാസികൾ തെരുവുനായയെ പിടികൂടുവാൻ ശ്രമം ആരംഭിച്ചു. എന്നാൽ തിങ്കളാഴ്‌ച രാവിലെ പുഞ്ചിരിക്കവല ആലേപുരയ്ക്കൽ സുനിലിനും, സ്‌കൂളിൽ പോകാൻ ബസ് കാത്ത് നിന്ന പനക്കച്ചിറ ടിംസിന്‍റെ മകൻ മെൽബിനിനും തെരുവുനായ അക്രമണത്തിനിരയായി. കുട്ടിയുടെ കണ്ണിനാണ് ആക്രണമത്തിൽ പരിക്കേറ്റത്. കുട്ടിയെ വിദഗ്‌ധ ചികിത്സക്കായി അങ്കമാലിയിലേക്ക് കൊണ്ടുപോയി. തുടർന്ന് ഉച്ചയോടെ നായയെ നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി. നായയെ പിടികൂടുന്നതിനിടെ ബിനീഷ് എന്നയാൾക്കും കടിയേറ്റു.

ABOUT THE AUTHOR

...view details