ഇടുക്കി: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കട്ടപ്പനയിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. ഇന്നലെ രാത്രിയില്‍ തെരുവുനായ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. കട്ടപ്പന വള്ളക്കടവ് സ്വദേശിയായ സോജൻ ഇലവുങ്കൽ, നരിയംപാറ സ്വദേശി റോബിൻ പണ്ടാരക്കുന്നേൽ , ബാബു, അച്ചാമ്മ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ ഇവരുടെ കാലുകൾക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
കട്ടപ്പനയിൽ വീണ്ടും തെരുവുനായ ആക്രമണം - വീണ്ടും തെരുവുനായ ആക്രമണം
കട്ടപ്പനയിൽ ഇന്നലെ രാത്രിയിയുണ്ടായ തെരുവുനായ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു.
കട്ടപ്പനയിൽ വീണ്ടും തെരുവുനായ ആക്രമണം
കട്ടപ്പന നഗരസഭയിൽ മുൻപും തെരുവുനായ ശല്യം രൂക്ഷമായിരുന്നു. തെരുവുനായകളെ വന്ധ്യംകരിക്കുന്ന പ്രവർത്തനം നഗരസഭ നടത്തണമെന്ന ആവശ്യവും പ്രദേശത്ത് ശക്തമാണ്.
Last Updated : Oct 6, 2019, 1:17 PM IST