ഹൈറേഞ്ചിലെ തണുപ്പിന് മാധുര്യമേകാന്‍ സ്ട്രോബെറി കൃഷി ഇടുക്കി: ഹൈറേഞ്ചിലെ തണുപ്പിന് മാധുര്യമേകാന്‍ സ്ട്രോബെറി വസന്തം മലകടന്നെത്തി. വലിയതോവാള സ്വദേശി ബിജുമോൻ ആന്‍റണി ആരംഭിച്ച സ്ട്രോബെറി കൃഷിയാണ് വിളവെടുപ്പിന് പാകമായിരിക്കുന്നത്. മറയൂർ കാന്തല്ലൂർ മേഖലയിലെ കാലാവസ്ഥയിൽ വളരുന്ന സ്ട്രോബെറി ബിജു ആന്‍റണി പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്‌ത കൃഷിയാണ് ഇപ്പോള്‍ വിജയം കൊയ്‌തിരിക്കുന്നത്.
ഹൈറേഞ്ചുകാരനായ ബിജുമോൻ ആന്‍റണി വ്യത്യസ്‌തങ്ങളായ കൃഷി രീതികളിൽ പരീക്ഷണം നടത്തുന്ന മാതൃക കർഷകനാണ്. ഹൈറേഞ്ചിലെ വലിയ തോവാള സ്വദേശിയായ മിറാക്കിള്‍ ബിജു എന്നറിയപ്പെടുന്ന ബിജുമോന്‍ ആന്‍റണി വർഷങ്ങളായി കാർഷിക പരീക്ഷണങ്ങളിലാണ്. ഇത്തരത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് സ്ട്രോബെറി കൃഷി ആരംഭിച്ചത്.
അത് നൂറുമേനി വിജയവും കണ്ടു. സ്വീറ്റ് ചാർളി ഇനത്തിൽ പെട്ട ചെടികളാണ് കൃഷി ചെയ്‌തത്. എയർ പ്രൂണിങ് പോർട്ട് എന്ന സാങ്കേതിക വിദ്യയിലാണ് ബിജുവിന്‍റെ കൃഷി. ഇടവിളയിട്ട് നടത്തിയ സ്ട്രോബെറി കൃഷിയിൽ മികച്ച വിളവാണ് ബിജുവിന് ലഭിച്ചത്.
പച്ചക്കറി കിലോയ്‌ക്ക് 40 രൂപ:സമാനമായ രീതിയില്‍ ഹൈറേഞ്ചില്‍ ജൈവപച്ചക്കറികള്‍ക്കെല്ലാം കിലോയ്‌ക്ക് 40 രൂപ മാത്രം വിലയിട്ട് വേറിട്ട കച്ചവടം നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് കട്ടപ്പനയ്‌ക്കടുത്ത് നരിയമ്പാറ സ്വദേശി പാറയ്‌ക്കല്‍ പി കെ സന്തോഷ് എന്ന കര്‍ഷകന്‍. പച്ചക്കറി വാങ്ങാന്‍ സന്തോഷിനെ തേടിയെത്തുന്നവര്‍ക്ക് സ്വന്തമായി വിളവെടുക്കുവാനുള്ള അവസരവും സന്തോഷ് ഒരുക്കുന്നുണ്ട്. സ്വന്തമായുള്ള നാലേക്കര്‍ സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ടേക്കര്‍ സ്ഥലത്തുമായിരുന്നു സന്തോഷിന്‍റെ കൃഷി.
പാവല്‍, പടവലം, പലയിനം പയറുകള്‍, കോളിഫ്‌ളവര്‍, ബ്രൊക്കോളി, പച്ചമുളക്, കാരറ്റ് തുടങ്ങിയവയെല്ലാം സന്തോഷത്തിന്‍റെ കൃഷിത്തോട്ടത്തിലുണ്ട്. മഞ്ഞള്‍, കസ്‌തൂരിമഞ്ഞള്‍, ഇഞ്ചി, കപ്പ, അടതാപ്പ, വിവിധയിനം വാഴകള്‍ തുടങ്ങിയവയും തെങ്ങ്, ജാതി, ഗ്രാമ്പു, കുരുമുളക്, ഏലം എന്നിവയും കൃഷിയിടത്തിലുണ്ട്. സിലോപ്യ, ഗോള്‍ഡ്. ഗ്രാസ് കാര്‍പ്പ് തുടങ്ങിയ മീനുകളും ഇദ്ദേഹത്തിന്‍റെ കുളത്തിലുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സന്തോഷ് പിന്നീട് പിക്ക് അപ്പ്, ടിപ്പര്‍ എന്നിവയും വാങ്ങി സര്‍വീസ് നടത്തിയിരുന്നു. അതിനിടെയാണ് കൃഷിയിലേക്ക് തിരിയുന്നത്. പലപ്പോഴും കൃഷിയിടത്തില്‍ എത്തുന്നവര്‍ക്ക് പച്ചക്കറികള്‍ കിട്ടാതാകുന്ന സ്ഥിതിയില്ലാതെ വില്‍ക്കാന്‍ കഴിയാതെ നശിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
കപ്പ കൃഷി ചെയ്‌താല്‍ കാട്ടുപ്പന്നികള്‍ നശിപ്പിക്കുന്നത് പതിവായതോടെ കൃഷിയിടത്തില്‍ കണ്ണടകള്‍ സ്ഥാപിച്ച് നടത്തിയ പരീക്ഷണവും വിജയം കണ്ടെന്ന് അദ്ദേഹം പറയുന്നു. പച്ചക്കറികള്‍ക്ക് വേപ്പെണ്ണ മാത്രമാണ് ഇദ്ദേഹം മരുന്നായി ഉപയോഗിക്കുന്നത്. രണ്ട് ദിവസം കൂടുമ്പോള്‍ വേപ്പെണ്ണ നല്‍കുന്നിനാല്‍ കാര്യമായ കീടബാധകള്‍ ഉണ്ടാകുന്നില്ല. ആറ് പശുക്കളുള്ള സന്തോഷിന് ഒരേക്കര്‍ സ്ഥലത്ത് പുല്‍കൃഷിയുമുണ്ട്.
വേനല്‍കാലത്ത് കുളിരേകി മുന്തിരിപാടം: അതേസമയം, അവധിക്കാലം അവസാനിക്കാറായതോടെ തമിഴ്‌നാട്ടിലെ മുന്തിരി പാടങ്ങളില്‍ കേരളത്തില്‍ നിന്നുള്ള സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. ഇടതൂര്‍ന്ന് പഴുത്ത് തുടുത്ത മുന്തിരികള്‍ കടുത്ത വേനല്‍ ചൂടിലും കുളിര്‍മയേകുന്ന കാഴ്‌ചയാണ്. അതിര്‍ത്തി പട്ടണമായ കമ്പത്തോട് ചേര്‍ന്ന് കിടക്കുന്ന ഗൂഢല്ലൂര്‍, ചുരുളിപട്ടി, തേവര്‍പട്ടി, കെകെപട്ടി തുടങ്ങിയ ഗ്രാമങ്ങളിലാണ് മുന്തിരി കൃഷി കൂടുതലായുള്ളത്.