ഇടുക്കി: സമ്പൂര്‍ണ അടച്ചിടല്‍ ഒരാഴ്‌ച പിന്നിട്ടതോടെ മൂന്നാര്‍ മേഖലയിലെ സ്‌ട്രോബറി കര്‍ഷകര്‍ പ്രതിസന്ധിയില്‍. വിളവെടുപ്പിന് പാകമായ സ്‌ട്രോബറികള്‍ വില്‍പനക്കെത്തിക്കാന്‍ സാധിക്കാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് സ്‌ട്രോബറിയുടെ വിളവെടുപ്പ് കാലം. പാകമായ പഴങ്ങള്‍ നശിച്ചുതുടങ്ങി.
സ്‌ട്രോബറി കര്‍ഷകര്‍ പ്രതിസന്ധിയില്‍ - മൂന്നാര്‍ കര്‍ഷകര്‍
വിളവെടുപ്പിന് പാകമായ സ്‌ട്രോബറികള്‍ വില്‍പനക്കെത്തിക്കാന്‍ സാധിക്കുന്നില്ല
സ്‌ട്രോബറി കര്‍ഷകര്‍ പ്രതിസന്ധിയില്‍
മൂന്നാറിലെ ഭൂരിഭാഗം എസ്റ്റേറ്റുകളിലും സ്‌ട്രോബറി കൃഷി ചെയ്യാറുണ്ട്. പല കര്‍ഷകര്‍ക്കും കൃഷിക്കായി കൃഷിവകുപ്പിന്‍റെ സഹായവും ലഭിച്ചിരുന്നു. മൂന്നാര്‍ ടൗണിലെ ചില്ലറ വില്‍പനശാലകളിലേക്കായിരുന്നു കര്‍ഷകര്‍ കൂടുതലായി സ്‌ട്രോബറികളെത്തിച്ചിരുന്നത്. കടകള്‍ക്ക് പൂട്ട് വീണതോടെ വില്‍പന പ്രതിസന്ധിയിലായെന്ന് കര്‍ഷകര്‍ പറഞ്ഞു. സഞ്ചാരികളെ മുന്നില്‍ കണ്ട് എസ്റ്റേറ്റുകളില്‍ കാരറ്റ് കൃഷിയിറക്കിയിരുന്ന കര്‍ഷകരും സമാന പ്രതിസന്ധിയിലാണ്.
Last Updated : Apr 2, 2020, 8:11 PM IST