ഇടുക്കി: കമ്പംമേട്ടിൽ ശബരിമല ഇടത്താവളത്തിനായി നാല് കോടി രൂപ ബജറ്റിൽ വകയിരുത്തിയതോടെ ഭക്തജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. പ്രഖ്യാപനം വന്നതോടെ ഗ്രാമ പഞ്ചായത്തന്‍റെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മണ്ഡലകാല സീസണിൽ ലക്ഷക്കണക്കിന് അന്യസംസ്ഥാന ഭക്തരാണ് കമ്പംമേടു വഴി ശബരിമലയിലെത്തുന്നത്.
കമ്പംമേട്ടിൽ ശബരിമല ഇടത്താവളം; സ്ഥലം കണ്ടെത്താന്‍ നടപടികൾ ആരംഭിച്ചു - കമ്പംമേട്ടിൽ ശബരിമല ഇടത്താവളം
തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ കുമളിക്കു പുറമെ പ്രധാനമായും ആശ്രയിക്കുന്നത് കമ്പം-കമ്പംമേട് പാതയെയാണ്. നൂറു കണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്തെത്തുന്ന തീർഥാടകർക്ക് കമ്പംമേട്ടിൽ ഇടത്താവളമൊരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്
![കമ്പംമേട്ടിൽ ശബരിമല ഇടത്താവളം; സ്ഥലം കണ്ടെത്താന്‍ നടപടികൾ ആരംഭിച്ചു Sabarimala waiting stations at Kambammettu for crore rupees for Sabarimala waiting stations at Kambammettu mentioned in kerala budget കമ്പംമേട്ടിൽ ശബരിമല ഇടത്താവളം സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10278904-thumbnail-3x2-asdg.jpg)
തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ കുമളിക്ക് പുറമെ പ്രധാനമായും ആശ്രയിക്കുന്നത് കമ്പം-കമ്പംമേട് പാതയെയാണ്. നൂറ് കണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്തെത്തുന്ന തീർഥാടകർക്ക് കമ്പംമേട്ടിൽ ഇടത്താവളമൊരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തമിഴ്‌നാട്, തെലങ്കാന അയ്യപ്പ ഗുഡി സമജങ്ങളും പല തവണ സംസ്ഥാന സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. നിലവിൽ മണ്ഡല കാലങ്ങളിൽ കരുണാപുരം ഗ്രാമ പഞ്ചായത്തും കമ്പംമേട് പൊലീസും അയ്യപ്പ സേവാസംഘവും സംയുക്തമായൊരുക്കുന്ന താൽകാലിക സംവിധാനം മാത്രമാണ് ഭക്തർക്ക് ആശ്രയം.
ബജറ്റിൽ പ്രഖ്യാപനം വന്നതോടെ യാതൊരു വിധ തടസങ്ങളും ഉണ്ടാകാതിരിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ പഞ്ചായത്ത് ആരംഭിച്ചു കഴിഞ്ഞു. ഭക്തരും പ്രഖ്യാപനത്തെ അതീവ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. കമ്പം മേട്ടിൽ നിന്നും 165 കിലോമീറ്റർ യാത്ര ചെയ്തു വേണം ശബരിമലയിലെത്താൻ. ഇടത്താവളം ഒരുങ്ങുന്നതോടെ അയ്യപ്പഭക്തർക്ക് വിരിവെച്ച് ഒരു ദിവസം വിശ്രമിച്ച് ക്ഷീണമകറ്റി ദർശനം നടത്തി മടങ്ങുവാൻ സാധിക്കും. പൊലീസിന്‍റെ ശബരിമല ചെക്ക് പോസ്റ്റും കമ്പംമേട്ടിൽ സ്ഥാപിക്കും. ശുചി മുറികൾ, വാഹന പാർക്കിങ്, കിടക്കകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാവും ഒരുക്കുകയെന്ന് മന്ത്രി എംഎം മണിയുടെ ഓഫീസ് അറിയിച്ചു.