ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം താമസിപ്പിച്ച കാമുകനെതിരെ പോക്സോ (pocso) നിയമപ്രകാരം പൊലീസ് കേസെടുത്തു. ഹൈറേഞ്ചിലെ അതിർത്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ ഒരാഴ്ച മുൻപ് വീട്ടിലെത്തിച്ചത്.
ഭാര്യയെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒപ്പം താമസിപ്പിച്ചു; കാമുകനെതിരെ പോക്സോ കേസ് - പോക്സോ കേസ് വാര്‍ത്ത
വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ ഒരാഴ്ച മുൻപ് വീട്ടിലെത്തിച്ചത്. ബന്ധുക്കൾക്ക് പങ്കില്ലെന്ന് വ്യക്തമായതായും ജില്ലാ ശിശു സംരക്ഷണ വിഭാഗം അധികൃതർ.
ഭാര്യയെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒപ്പം താമസിപ്പിച്ചു; കാമുകനെതിരെ പോക്സോ കേസ്
Also Read:പാതയോരങ്ങളിലെ കൊടിമരങ്ങൾ 10 ദിവസത്തിനകം നീക്കം ചെയ്യണം: ഹൈക്കോടതി
മാതാപിതാക്കളില്ലാത്ത പെൺകുട്ടി ബന്ധുക്കൾക്കൊപ്പമായിരുന്നു താമസം. പെൺകുട്ടിയുടെ കഴുത്തിൽ താലി അണിഞ്ഞിരുന്നെങ്കിലും ഇവർ തമ്മിൽ വിവാഹം ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അന്വേഷണത്തിൽ ബന്ധുക്കൾക്ക് പങ്കില്ലെന്ന് വ്യക്തമായതായും ജില്ലാ ശിശു സംരക്ഷണ വിഭാഗം അധികൃതർ വ്യക്തമാക്കി. പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്കു മുൻപാകെ ഹാജരാക്കി.