ഇടുക്കി: ഉയരക്കുറവ് ഒരു കുറവല്ല സനലിന്. മനക്കരുത്തുകൊണ്ട് ഉയരങ്ങൾ കീഴടക്കി സ്വന്തം ഗ്രാമത്തെ അഭിമാനത്തിന്‍റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശിയായ സനല്‍. സംസ്ഥാന പാരാ അത്‌ലറ്റിക്‌സില്‍ രണ്ട് സ്വര്‍ണം കരസ്ഥമാക്കിയാണ് സനല്‍ നാടിന്‍റെ അഭിമാനമായത്.
കഴിഞ്ഞ മാസം നടന്ന സംസ്ഥാന പാര അത്‌ലറ്റിക്‌സില്‍ ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ ഇനങ്ങളിലാണ് സനല്‍ സ്വര്‍ണം എറിഞ്ഞു നേടിയത്. പങ്കെടുത്ത രണ്ടിനങ്ങളിലും സ്വര്‍ണം കരസ്ഥമാക്കി ചെമ്മണ്ണാറെന്ന കുടിയേറ്റ ഗ്രാമത്തിന്‍റെ അഭിമാനമായിരിക്കുകയാണ് ഇദ്ദേഹം.