ഇടുക്കി: ശീതകാല പച്ചക്കറികളുടെ കലവറയായ മറയൂര്‍, കാന്തല്ലൂര്‍ മേഖലകള്‍ക്കൊപ്പം മുന്നാറിലും ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കെ.ഡി.എച്ച്.പി കമ്പനിയുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുന്നത്. പച്ചക്കറി സംഭരിക്കുന്നതിനും സംസ്‌ക്കരിക്കുന്നതിനും പ്രത്യേക സംവിധാനം നവംബര്‍ ഒന്ന് മുതല്‍ മുന്നാറിൽ ആരംഭിക്കുമെന്ന് എം.എല്‍.എ എസ്.രാജേന്ദ്രന്‍ പറഞ്ഞു.
ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ - Marayoor
സുഭിഷ കേരളം പദ്ധതിയില്‍ ഉൾപ്പെടുത്തി കാന്തല്ലൂരിലും മറയൂരിലും ഹെക്റ്റർ കണക്കിന് പച്ചക്കറിയാണ് ഉത്പാദിപ്പിച്ചത്. ഇതോടൊപ്പമാണ് മൂന്നാറില്‍ കെ.ഡി.എച്ച്.പി കമ്പനിയുമായി ചേര്‍ന്ന് കൂടുതല്‍ ഉത്പാദനം ലക്ഷ്യമിട്ട് പുതിയ പദ്ധതി നടപ്പിലാക്കുന്നത്
സുഭിഷ കേരളം പദ്ധതിയില്‍ ഉൾപ്പെടുത്തി കാന്തല്ലൂരിലും മറയൂരിലും ഹെക്റ്റർ കണക്കിന് പച്ചക്കറിയാണ് ഉത്പാദിപ്പിച്ചത്. ഇതോടൊപ്പമാണ് മൂന്നാറില്‍ കെ.ഡി.എച്ച്.പി കമ്പനിയുമായി ചേര്‍ന്ന് കൂടുതല്‍ ഉത്പാദനം ലക്ഷ്യമിട്ട് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കൃത്യസമയത്ത് സംഭരിക്കുന്നതിനും സംസ്‌ക്കരിക്കുന്നതിനുമുള്ള സംവിധാനമൊരുക്കും. ഇതിനായി മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍ എന്നിവടങ്ങളില്‍ കോള്‍ഡ് സ്റ്റോറേജ് സ്ഥാപിക്കും. നവംബര്‍ ഒന്ന് മുതല്‍ ഈ മേഖലകളില്‍ നിന്നും പച്ചക്കറി കയറ്റി അയക്കുന്നതിനും നടപടി സ്വീകരിക്കും.
സര്‍വീസ് സഹകരണ ബാങ്കാണ് പച്ചക്കറി സംഭരിച്ച് വിപണനം നടത്തുക. കര്‍ഷകര്‍ക്ക് ന്യായ വില നല്‍കിയാകും പച്ചക്കറി സംഭരിക്കുക. പച്ചക്കറി സംഭരണത്തില്‍ ബാങ്കിന് നഷ്ടം വന്നാല്‍ ഈ തുക സര്‍ക്കാര്‍ നല്‍കുന്നതിനുമാണ് തീരുമാനം. പദ്ധതി നടപ്പിലാക്കുന്നതോടെ കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിക്ക് പരിഹാരമാകുന്നതിനൊപ്പം കേരളത്തില്‍ വിഷ രഹിതമായ പച്ചക്കറികള്‍ എത്തിച്ച് നല്‍കുവാനും കഴിയുമെന്നാണ് പ്രതീക്ഷ.