കേരളം

kerala

ETV Bharat / state

മുദ്രപത്ര വില്‍പന കേന്ദ്രങ്ങള്‍ക്ക് ലോക്ക് ഡൗൺ ഇളവ് നൽകണമെന്ന് ആവശ്യം - STAMP PAPER center closed

വാടക കരാര്‍ പോലുള്ള വിവിധ ഉടമ്പടികളില്‍ ഏര്‍പ്പെടേണ്ടവര്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിൽ.

മുദ്രപത്രവില്‍പ്പന കേന്ദ്രം  മുദ്രപത്രവില്‍പ്പന കേന്ദ്രം ലോക്ക് ഡൗൺ ഇളവ്  ലോക്ക് ഡൗൺ ഇളവ്  സ്റ്റാമ്പ്  STAMP PAPER  STAMP PAPER PROBLEM  STAMP PAPER center closed  STAMP PAPER PROBLEM IN lockdown
മുദ്രപത്രവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് ലോക്ക് ഡൗൺ ഇളവ് നൽകമെന്നാവശ്യം ശക്തമാകുന്നു

By

Published : Jun 8, 2021, 9:37 AM IST

Updated : Jun 8, 2021, 9:52 AM IST

ഇടുക്കി:മുദ്രപത്ര വില്‍പന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുവാൻ ലോക്ക് ഡൗണിൽ ഇളവ് നൽകണം എന്ന ആവശ്യം ശക്തമാകുന്നു. ലോക്ക് ഡൗണില്‍ വിവിധ വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണിത്.

വാടക കരാര്‍ പോലുള്ള വിവിധ ഉടമ്പടികളില്‍ ഏര്‍പ്പെടേണ്ടവര്‍ക്ക് മുദ്രപത്ര വില്‍പന കേന്ദ്രങ്ങള്‍ അടഞ്ഞ് കിടക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും കേന്ദ്രങ്ങള്‍ തുറക്കുവാന്‍ അനുമതി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

നിര്‍മാണമേഖല തടസമില്ലാതെ മുന്നോട്ട് പോകുന്നതിനാല്‍ ഈ രംഗത്തും കരാറുകളിലും ഉടമ്പടികളിലും ഏര്‍പ്പെടേണ്ടന്ന സാഹചര്യമുണ്ട്. ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച ആവശ്യങ്ങള്‍ക്കും മുദ്രപത്രങ്ങള്‍ ആവശ്യമാണ്. മുദ്രപത്ര വില്‍പ്ന കേന്ദ്രങ്ങള്‍ അടഞ്ഞ് കിടക്കുന്നത് റവന്യു സ്റ്റാമ്പ് ലഭിക്കുന്ന കാര്യത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

മുദ്രപത്ര വില്‍പന കേന്ദ്രങ്ങള്‍ക്ക് ലോക്ക് ഡൗൺ ഇളവ് നൽകണമെന്ന് ആവശ്യം
Last Updated : Jun 8, 2021, 9:52 AM IST

ABOUT THE AUTHOR

...view details