കേരളം

kerala

ETV Bharat / state

കത്തിക്കുത്തില്‍ പരിക്കേറ്റ സ്വകാര്യ ബസ് ഉടമ മരിച്ചു - stabbed bus owner dies

മരിച്ച ബോബനും മനീഷും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് അടിമാലി പൊലീസ് നല്‍കുന്ന വിവരം. ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചുണ്ടായ വാക്ക് തര്‍ക്കം കത്തികുത്തില്‍ കലാശിക്കുകയായിരുന്നു.

അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിൽ കത്തിക്കുത്ത്  ഇടുക്കി  stabbed bus owner dies  adimaly
കത്തിക്കുത്തില്‍ പരിക്കേറ്റ സ്വകാര്യ ബസ് ഉടമ മരിച്ചു

By

Published : Nov 4, 2020, 5:42 PM IST

ഇടുക്കി: അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ സ്വകാര്യ ബസ് ഉടമ മരിച്ചു. ബൈസണ്‍വാലി സ്വദേശിയായ ബോബന്‍ ജോര്‍ജ്ജാണ് രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്. ബോബനെ കുത്തിപ്പരിക്കേപ്പിച്ച ഇരുമ്പുപാലം സ്വദേശിയും മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരനുമായ മനീഷിനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കത്തിക്കുത്തില്‍ പരിക്കേറ്റ സ്വകാര്യ ബസ് ഉടമ മരിച്ചു

അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിന് പിന്‍ഭാഗത്തു വച്ചായിരുന്നു കത്തികുത്തുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബോബന്‍ ജോര്‍ജ്ജിനെ പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക ചികത്സ നല്‍കിയ ശേഷം മനീഷിനെയയും വിദഗ്‌ത ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ബോബനും മനീഷും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് അടിമാലി പൊലീസ് നല്‍കുന്ന വിവരം. ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചുണ്ടായ വാക്ക് തര്‍ക്കം കത്തികുത്തില്‍ കലാശിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള മനീഷിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക്‌ മൊഴി രേഖപ്പെടുത്തി മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details