എസ്എസ്എല്‍സി പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ ജില്ലയിൽ പൂര്‍ത്തിയായി
ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 29 വരെയാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ
ഇടുക്കി: 2020-21 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടുക്കി ജില്ല വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ ശശീന്ദ്രവ്യാസ് വി.എ. അറിയിച്ചു. ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 29 വരെയാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പരീക്ഷ നടത്തുന്നതിനായി അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍, പരാതികള്‍ എന്നിവ സ്വീകരിച്ച് ഉടനടി പരിഹരിക്കുന്നതിനായി ജില്ല തലത്തില്‍ വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ കാര്യാലയത്തില്‍ വാര്‍റൂം രൂപീകരിച്ചിട്ടുണ്ട്. വാര്‍ റൂമിന്‍റെ പ്രവര്‍ത്തനം ഏപ്രില്‍ ഏഴ് മുതല്‍ 30 വരെയാണ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ വാര്‍ റൂമില്‍ നിന്നുള്ള സേവനം ലഭ്യമാകും.