കേരളം

kerala

ETV Bharat / state

ശ്രീലക്ഷ്മി ചിത്രം വരയ്ക്കും, കൈയും കാലും ഒരുപോലെ ഉപയോഗിച്ച് - ചിന്നാര്‍ സ്വദേശി

നെടുങ്കണ്ടം മേലേ ചിന്നാര്‍ സ്വദേശിനിയായ മൂന്നാം ക്ലാസ് വിദ്യാഥി ശ്രീലക്ഷ്മിയുടെ ഹോബികള്‍ ഇങ്ങനെയൊക്കെയാണ്.

Sreelakshmi draws  hands and feet  ശ്രീലക്ഷ്മി  കയ്യും കാലും  ചിന്നാര്‍ സ്വദേശി  ബഥേല്‍ സെന്റ്‌ജോസഫ് സ്‌കൂള്‍
ശ്രീലക്ഷ്മി ചിത്രം വരയക്കും, കയ്യും കാലും ഒരുപോലെ ഉപയോഗിച്ച്

By

Published : Aug 22, 2020, 6:54 PM IST

Updated : Aug 22, 2020, 10:44 PM IST

ഇടുക്കി:കാലുകള്‍ കൊണ്ട് ചോറുണ്ണും. രണ്ട് കൈകള്‍ കൊണ്ടും എഴുതും ചിത്രം വരയ്ക്കും. നെടുങ്കണ്ടം മേലേ ചിന്നാര്‍ സ്വദേശിനിയായ മൂന്നാം ക്ലാസ് വിദ്യാഥി ശ്രീലക്ഷ്മിയുടെ ഹോബികള്‍ ഇങ്ങനെയൊക്കെയാണ്. കുഞ്ഞുനാള്‍ മുതല്‍ കൈകള്‍കൊപ്പം കാലുകള്‍ കൊണ്ടും സാധനങ്ങള്‍ എടുക്കാന്‍ ശ്രീലക്ഷമി ശ്രമിച്ചിരുന്നു. പിന്നീട് കാലുപയോഗിച്ച് ഭക്ഷണം കഴിച്ചു തുടങ്ങി. ആദ്യമൊക്കെ അമ്മയും ചേച്ചിയും എതിര്‍ത്തെങ്കിലും പിന്നീട് ശ്രീലക്ഷമി ശ്രമം തുടര്‍ന്നു. മൂന്നാം ക്ലാസില്‍ എത്തിയപ്പോഴേയ്ക്കും ഇരുകൈകള്‍ കൊണ്ടും എഴുതാനും ചിത്രം വരയ്ക്കാനും തുടങ്ങി.

ശ്രീലക്ഷ്മി ചിത്രം വരയ്ക്കും, കൈയും കാലും ഒരുപോലെ ഉപയോഗിച്ച്

ഇങ്ങനെ വരയ്ക്കുന്ന ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. പഠനത്തിലും മിടുക്കിയായ ശ്രീലക്ഷ്മി ബഥേല്‍ സെന്റ്‌ജോസഫ് സ്‌കൂളിലാണ് പഠിക്കുന്നത്. അമ്മ പ്രിയയ്ക്കും ചേച്ചി ശ്രീകുട്ടിയും ശ്രീലക്ഷ്മിയ്ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്. കൊറോണാ കാലത്ത് സ്‌കൂളില്‍ പോകുന്നതിന് അവസരമില്ലാതായെങ്കിലും പണി തീരാത്ത കൊച്ചുവീടിന്റെ ചുമരുകളില്‍ ചിത്രങ്ങള്‍ നിറയ്ക്കുന്ന തിരക്കിലാണ് ഈ കൊച്ചുമിടുക്കി.

Last Updated : Aug 22, 2020, 10:44 PM IST

ABOUT THE AUTHOR

...view details