കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ തെരുവുനായ ശല്യം രൂക്ഷം; അക്രമകാരികളായവയെ കൊല്ലുമെന്ന് അതിജീവന പോരാട്ട വേദി - റസാക്ക് ചൂരവേലിയിൽ

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നായ്‌ക്കളെ കൊല്ലുന്നതിനായി സ്‌ക്വാഡ് രൂപീകരിക്കുമെന്ന് അതിജീവന പോരാട്ട വേദി കൺവീനർ റസാക്ക് ചൂരവേലിയിൽ പറഞ്ഞു.

തെരുവ് നായ ശല്യം രൂക്ഷം  അതിജീവന പോരാട്ട വേദി  ഇടുക്കി  idukki  stray dogs  kill violent stray dogs  squad  റസാക്ക് ചൂരവേലിയിൽ  അതിജീവന പോരാട്ട വേദി
ഇടുക്കിയില്‍ തെരുവുനായ ശല്യം രൂക്ഷം; അക്രമകാരികളായവയെ കൊല്ലുമെന്ന് അതിജീവന പോരാട്ട വേദി

By

Published : Sep 16, 2022, 2:21 PM IST

Updated : Sep 16, 2022, 3:47 PM IST

ഇടുക്കി: ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അക്രമകാരികളായ നായ്‌ക്കളെ കൊല്ലുമെന്ന് അതിജീവന പോരാട്ടവേദി. നായ്‌ക്കളെ കൊല്ലുന്നതിനായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സ്‌ക്വാഡ് രൂപീകരിക്കുമെന്നും പോരാട്ട വേദി കൺവീനർ റസാക്ക് ചൂരവേലിയിൽ പറഞ്ഞു. മനുഷ്യ ജീവന് ഭീഷണിയായ നായ്‌ക്കളെ സംരക്ഷിക്കുകയെന്നത് തെറ്റായ കാഴ്‌ചപ്പാടാണ്. കൊല്ലുന്നവര്‍ക്ക് നിയമ സഹായം ചെയ്‌ത് നല്‍കുമെന്നും പോരാട്ട വേദി കൺവീനർ വ്യക്‌തമാക്കി.

ഇടുക്കിയില്‍ തെരുവുനായ ശല്യം രൂക്ഷം; അക്രമകാരികളായവയെ കൊല്ലുമെന്ന് അതിജീവന പോരാട്ട വേദി
Last Updated : Sep 16, 2022, 3:47 PM IST

ABOUT THE AUTHOR

...view details