കേരളം

kerala

ETV Bharat / state

കൊവിഡ്‌ പ്രതിസന്ധിൽ സുഗന്ധവ്യഞ്ജന വ്യാപരമേഖല - സ്‌പൈസസ് വ്യാപരമേഖല

കഴിഞ്ഞ ഏഴ് മാസക്കാലമായി ഇവരുടെ വരുമാനം നിലച്ചിരിക്കുകയാണ് നിരവധിപേർക്ക് തൊഴിലും നഷ്‌ടമായി.

spices idukki  Spices business in the covid crisis  covid crisis  ഇടുക്കി  സ്‌പൈസസ് വ്യാപരമേഖല
കൊവിഡ്‌ പ്രതിസന്ധിൽ സ്‌പൈസസ് വ്യാപരമേഖല

By

Published : Oct 23, 2020, 9:56 PM IST

Updated : Oct 23, 2020, 10:18 PM IST

ഇടുക്കി: വിനോദസഞ്ചാര മേഖലയിലെ വിലക്ക് നീങ്ങിയെങ്കിലും സുഗന്ധവ്യഞ്ജന വ്യാപരമേഖല ഇപ്പോഴും ദുരിതത്തിലാണ് കൊവിഡ്‌ പ്രതിസന്ധിയെ തുടർന്ന് സഞ്ചാരികൾ കടന്ന് വരാത്തതാണ് വിനോദസഞ്ചാര മേഖലയുമായി ബന്ധപെട്ട് പ്രവർത്തിച്ചു വരുന്ന സുഗന്ധവ്യഞ്ജന ഷോപ്പുകളുടെ പ്രവർത്തനം ദുരിധത്തിലാകുവാൻ കാരണം കഴിഞ്ഞ ഏഴ് മാസക്കാലമായി ഇവരുടെ വരുമാനം നിലച്ചിരിക്കുകയാണ് നിരവധിപേർക്ക് തൊഴിലും നഷ്‌ടമായി.

ഇടുക്കി ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ് സുഗന്ധവ്യഞ്ജന ഷോപ്പുകൾ. ഇടുക്കി ജില്ലയുടെ കവാടമായാ നേരിമംഗലം മുതൽ റോഡിന്റെ ഇരുവശവങ്ങളിലുമായി വലുതും ചെറുതുമായ നിരവധി സുഗന്ധവ്യഞ്ജന വ്യാപാര സ്ഥാപനങ്ങളാണ് ഉള്ളത്. കൊവിഡ്‌ പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ എഴുമസക്കാലമായി ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർ ദുരിതത്തിലാണ് വിനോദസാഞ്ചര മേഖലയിലെ വിലക്ക് നീങ്ങിയെങ്കിലും ഇതര സംസ്ഥാങ്ങളിൽ നിന്നും അതിഥികൾ എത്താത്തത് വ്യാപരികളെയും ജീവനക്കാരെയും കൂടുതൽ തളർത്തുകയാണ്.

കൊവിഡ്‌ പ്രതിസന്ധിൽ സുഗന്ധവ്യഞ്ജന വ്യാപരമേഖല

അടിമാലി, അനച്ചാൽ, മൂന്നാർ,കുമളി, തേക്കടി, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലായി നൂറുകണക്കിന് വ്യാപാരികളും നിരവധി ജീവനക്കാരുമാണ് ഉള്ളത് കഴിഞ്ഞ ഏഴുമസക്കാലമായി വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ട്ടമാണ് ഉണ്ടായത്. ജീവനക്കാരും കുടുംബവും പട്ടിണിയിലാകുകയും ചെയ്‌തു. സുഗന്ധവ്യഞ്ജന വസ്‌തുക്കളുടെ കാലാവധി കഴിഞ്ഞു പോകുന്നതും വലിയ സാമ്പത്തിക നഷ്ട്ടമാണ് ഉണ്ടാകുന്നത്. മെച്ചപ്പെട്ട വരുമാനം ലഭിക്കേണ്ട സീസൺ സമയത്താണ് സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വന്നത് എന്നും വ്യാപാരികൾ പറഞ്ഞു.കൊവിഡ്‌ പ്രതിസന്ധി മാറി വിനോദ സഞ്ചാര മേഖല ഉണർന്നാലും വിദേശ വിനോദ സഞ്ചാരികൾ എത്തിതുടങ്ങിയാൽ മാത്രമേ ഇവർക്ക് പിടിച്ചു നിൽപ്പുള്ളൂ ഇതിനായി ഇനിയും കാലതാമസം ഉണ്ടാകുമോ എന്ന ആശങ്കയാണ് ഇവർക്ക്.

Last Updated : Oct 23, 2020, 10:18 PM IST

ABOUT THE AUTHOR

...view details