ഇടുക്കി: പെട്ടിമുടി ദുരന്തത്തെ കുറിച്ച് പഠിക്കാനായി കലക്ടര്‍ എച്ച് ദിനേശന്‍ നിയോഗിച്ച 12 അംഗ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദുരന്തത്തില്‍ പെട്ടവര്‍ക്കുള്ള ധനസഹായം നല്‍കുന്നത് എളുപ്പത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് പ്രത്യേക സംഘത്തെ കലക്ടര്‍ നിയോഗിച്ചത്. 15 ദിവസം കൊണ്ടാണ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂന്നാര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫിന്‍റയും തൊടുപുഴ താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ സക്കീര്‍ കെ.എച്ചിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ദ്രുതഗതിയില്‍ ജോലി പൂര്‍ത്തികരിച്ച റവന്യു ടീമിനെ കലക്ടര്‍ അഭിനന്ദിച്ചു.
പെട്ടിമുടി ദുരന്തം; പ്രത്യേക സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു - റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ദുരന്തത്തില്‍ പെട്ടവര്‍ക്കുള്ള ധനസഹായം നല്‍കുന്നത് എളുപ്പത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് പ്രത്യേക സംഘത്തെ കലക്ടര്‍ നിയോഗിച്ചത്. 15 ദിവസം കൊണ്ടാണ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവരശേഖരണം, മരണമടഞ്ഞവരുടെ വിവരശേഖരണം, അനന്തരാവകാശികളെ കണ്ടെത്തല്‍, ധനസഹായവിതരണം വേഗത്തിലാക്കല്‍, പുനരധിവാസ നടപടികള്‍, തുടങ്ങിയ ജോലികള്‍ക്കാണ് 12 ജീവനക്കാരെ പെട്ടിമുടിയില്‍ നിയോഗിച്ചത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ജോലികള്‍ നിര്‍വഹിച്ചത്. പെട്ടിമുടിയില്‍ നിന്നും ജില്ലാ കലക്ടറുമായി നേരിട്ടാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നത്. ആദ്യഘട്ടത്തില്‍ ഓരോ ടീമുകളും ദുരന്തം സംബന്ധിച്ചുള്ള ഔദ്യോഗിക രേഖകള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ശേഖരിച്ചു. തുടര്‍ന്ന് ലഭ്യമാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് പരിശോധനയിലൂടെയും ഉരുള്‍പൊട്ടലില്‍ മരണപ്പെടുകയോ പരിക്കുപറ്റുകയോ കാണാതാവുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്തിട്ടുള്ള 82 പേരെ സംബന്ധിച്ച് അടിസ്ഥാന വിവരം ശേഖരിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗരേഖകള്‍ക്ക് വിധേയമായി നാശനഷ്ടം തിട്ടപ്പെടുത്തി ഓരോ വ്യക്തിക്കും ലഭ്യമാകേണ്ട ദുരിതാശ്വാസ ധനസഹായം സംബന്ധിച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായി രേഖപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തു. പെട്ടിമുടിയില്‍ ഓഗസ്റ്റ് 6-ന് രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ 82 പേരെയാണ് ബാധിച്ചത്. ഇതില്‍ 12 പേരുടെ ജീവന്‍ രക്ഷിക്കാനായി. 66 പേര്‍ മരിച്ചു. ദിനേശ് കുമാര്‍ (22), കാര്‍ത്തിക (21), പ്രിയദര്‍ശിനി (11), കസ്തൂരി (20) എന്നിവരെ കാണാതായി. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇപ്പോഴും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.