കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാന്‍ പ്രത്യേക സമയക്രമം - തെരഞ്ഞെടുപ്പ്
വോട്ട് ചെയ്തവരുടെ ക്യൂ പൂർണമായും ഒഴിവായ ശേഷം കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും വോട്ടുചെയ്യാം.
ഇടുക്കി: കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയക്രമം ഏർപ്പെടുത്തിയതായി ജില്ല കലക്‌ടർ എച്ച്. ദിനേശൻ. കൊവിഡ് ബാധിതരായ വോട്ടർമാർക്കും നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കുമായി പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ ഈ അവസരം വിനിയോഗിക്കാൻ കഴിയാതിരുന്നവർക്കായാണ് പ്രത്യേക സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ട് ചെയ്തവരുടെ ക്യൂ പൂർണമായും ഒഴിവായ ശേഷം കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും പോളിങ് ബൂത്തിൽ എത്തി വോട്ട് ചെയ്യാം. ഇതിനായി വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് ഒരു മണിക്കൂർ മുമ്പുള്ള സമയമാണ് അനുവദിച്ചിരിക്കുന്നത്.