ഇടുക്കി: മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുകയാണ് എസ്‌പിസിയുടെ ലക്ഷ്യമെന്ന് ഇടുക്കി ജില്ലാ കലക്‌ടര്‍ എച്ച്.ദിനേശന്‍. ചെമ്മണ്ണാര്‍ സെന്‍റ് സേവ്യേഴ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ശാന്തമ്പാറ, രാജാക്കാട്, ഉടുമ്പന്‍ചോല, വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനുകള്‍ക്ക് പരിധിയിലുള്ള അഞ്ച് സ്‌കൂളുകളിലെ പരിശീലനം പൂര്‍ത്തിയാക്കിയ എസ്‌പിസി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്‌പിസി വിദ്യാര്‍ഥികളുടെ പാസിങ് ഔട്ട് പരേഡ് നടത്തി - എച്ച്.ദിനേശന്‍
ശാന്തമ്പാറ, രാജാക്കാട്, ഉടുമ്പന്‍ചോല, വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനുകള്‍ക്ക് പരിധിയിലുള്ള അഞ്ച് സ്‌കൂളുകളിലെ പരിശീലനം പൂര്‍ത്തിയാക്കിയ എസ്‌പിസി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡാണ് നടത്തിയത്
വളര്‍ന്ന് വരുന്ന പുതിയ തലമുറയില്‍ നിയമബോധവും രാജ്യസ്‌നേഹവും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കേരളാ പൊലീസ് നടപ്പിലാക്കിയ എസ്‌പിസി പദ്ധതി ജില്ലയിലെ 37 സ്‌കൂളുകളിലാണ് നടത്തിവരുന്നത്. ഇതില്‍ രാജാക്കാട് ജിഎച്ച്എസ്എസ്, ചെമ്മണ്ണാര്‍ സെന്‍റ് സേവ്യേഴ്‌സ് എച്ച്എസ്എസ്, കാന്തിപ്പാറ സെന്‍റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്, എന്‍ആര്‍സിറ്റി എസ്എന്‍ വിഎച്ച് എസ്എസ്, പണിക്കന്‍കുടി ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളിലെ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി. പരിപാടിയില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എസ്‌പിസി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.