കേരളം

kerala

ETV Bharat / state

മദ്യപിച്ചെത്തി കലഹം ; പിതാവ് ഇസ്‌തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ച മകന്‍ മരിച്ചു - പിതാവ് ഇസ്‌തിരിപ്പെട്ടി കൊണ്ട് തലക്കടിച്ചു

ബുധനാഴ്‌ച ഉച്ച കഴിഞ്ഞ് മദ്യപിച്ചെത്തിയ ജെനിഷ് വീട്ടില്‍ തര്‍ക്കമുണ്ടാക്കുകയും മക്കളെ ഉപദ്രവിക്കുകയും ചെയ്‌തതോടെയാണ് പിതാവ് ഇസ്‌തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ചത്

മദ്യപിച്ചെത്തി കലഹം  ഇസ്‌തിരിപ്പെട്ടി  പിതാവ് അറസ്റ്റില്‍  iron box  Idukki news updates  Idukki murder updates  പിതാവ് ഇസ്‌തിരിപ്പെട്ടി കൊണ്ട് തലക്കടിച്ചു  ഇടുക്കി വാര്‍ത്തകള്‍
കൊല്ലപ്പെട്ട പാമ്പുപാറ സ്വദേശി ജെനിഷ്‌

By

Published : Nov 10, 2022, 10:57 PM IST

ഇടുക്കി : ചെമ്മണ്ണാറില്‍ പിതാവ് ഇസ്‌തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മകന്‍ മരിച്ചു. ചെമ്മണ്ണാര്‍ പാമ്പുപാറ സ്വദേശി ജെനിഷാണ് മരിച്ചത്. മദ്യപിച്ചെത്തിയ ജെനിഷ്‌ പിതാവിനെയും മക്കളെയും മര്‍ദിക്കുന്നതിനിടെയാണ് സംഭവം.

ജെനിഷിന്‍റെ പിതാവ് തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് മദ്യപിച്ചെത്തിയ ജെനിഷും പിതാവ് തമ്പിയുമായി വാക്ക് തർക്കമുണ്ടായി. ഇതിന് ശേഷം വൈകുന്നേരമായതോടെ വീണ്ടും ജെനിഷ് സ്വന്തം മക്കളെയും മർദിച്ചു. ഇത് തടയാൻ ശ്രമിച്ച പിതാവിനെ ഇയാള്‍ ക്രൂരമായി മർദിച്ചു.

മകന്‍റെ മർദനത്തിൽ നിന്ന് രക്ഷപ്പെടാന്‍ തമ്പി ഇസ്‌തിരിപ്പെട്ടി കൊണ്ട് അടിക്കുകയായിരുന്നു. എന്നാല്‍ അടി കൊണ്ടത് ജെനിഷിന്‍റെ തലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജെനിഷ് പിതാവിനെ ആക്രമിക്കുന്നത് തുടര്‍ന്നു. ഇതോടെ പിതാവ് വാക്കത്തിയെടുത്ത് ജെനിഷിനിന് നേരെ വീശി.

മദ്യപിച്ചെത്തി കലഹം ; പിതാവ് ഇസ്‌തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ച മകന്‍ മരിച്ചു

ഇതോടെ ജെനിഷിന്‍റെ വലത് കൈയ്ക്ക് വെട്ടേറ്റു. പരിക്കേറ്റ ജെനിഷിനെ അയൽക്കാരും ബന്ധുക്കളും ചേർന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെ ജെനിഷ്‌ മരിച്ചു. ആന്തരിക രക്തസ്രാവവും കൈയിലെ മുറിവില്‍ നിന്ന് ചോര വാര്‍ന്നതുമാണ് മരണ കാരണമെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

ABOUT THE AUTHOR

...view details