ഇടുക്കി:എസ്എന്‍ഡിപി യോഗം യൂത്ത്‌മൂവ്മെന്‍റ് അടിമാലിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സാമ്പത്തിക സംവരണത്തിലൂടെ സാമുദായിക സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സാമ്പത്തിക സംവരണം; എസ്.എന്‍.ഡി.പി യുവജന വിഭാഗത്തിന്‍റെ പ്രതിഷേധം - SNDP STRIKE ADIMALY
സാമ്പത്തിക സംവരണത്തിലൂടെ സാമുദായിക സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം
എസ്എന്‍ഡിപി യോഗം അടിമാലി യൂണിയന്‍ ഓഫീസിന് മുമ്പില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി ബില്ല് കത്തിച്ചു. എസ്എന്‍ഡിപി യോഗം അടിമാലി യൂണിയന്‍ പ്രസിഡന്‍റ് അഡ്വ.പ്രതീഷ് പ്രഭ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മുന്നാക്ക വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നയാളുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അഡ്വ. പ്രതീഷ് പ്രഭ പറഞ്ഞു.
സമാനവിഷയത്തില്‍ എസ്എന്‍ഡിപി യോഗം യൂത്ത്‌മൂവ്മെന്‍റ് നടത്തിവരുന്ന പ്രക്ഷോഭപരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചാണ് അടിമാലിയിലും പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. അടിമാലി യൂണിയന്‍ സെക്രട്ടറി ജയന്‍ കല്ലാര്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. നൈജു രവീന്ദ്രനാഥ്, യൂത്ത്‌മൂവ്മെന്‍റ് യൂണിയന്‍ പ്രസിഡന്‍റ് കിഷോര്‍, യൂത്ത്‌മൂവ്മെന്‍റ് യോഗം കൗണ്‍സിലര്‍ സന്തോഷ് മാധവന്‍, യൂത്ത്‌മൂവ്മെന്‍റ് യൂണിയന്‍ സെക്രട്ടറി ബാബുലാല്‍ എന്നിവർ പങ്കെടുത്തു.