മറയൂരില്‍ എട്ട് അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി - marayoor forest department
വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മറയൂര്‍ ഫോറസ്റ്റര്‍ അജിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്.
ഇടുക്കി: മറയൂരില്‍ പെരുമ്പാമ്പിനെ പിടികൂടി. തൊഴിലുറപ്പ് തൊഴിലാളികള്‍ ഇന്ദിരാനഗര്‍ അംഗന്‍വാടിയുടെ പരിസരം വൃത്തിയാക്കുന്നതിനിടെ കല്‍ക്കെട്ടിനിടയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മറയൂര്‍ ഫോറസ്റ്റര്‍ അജിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിന് എട്ട് അടി നീളവും പത്ത് കിലോയോളം തൂക്കവുമുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. പാമ്പ് പിടിത്തത്തില്‍ പരിശീലനം നേടിയ ഗണപതി മണ്ണ് നീക്കം ചെയ്‌താണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ ചിന്നാര്‍ വനത്തിലെത്തിച്ച് തുറന്ന് വിട്ടതായും അധികൃതര്‍ അറിയിച്ചു.