ഇടുക്കി :അയ്യപ്പൻകോവിലില്‍ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. ചൊവ്വാഴ്‌ച രാവിലെ മീൻ പിടിക്കാൻ എത്തിയവരുടെ വലയിലാണ് തലയോട്ടി കുരുങ്ങിയത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഇടുക്കി ഡാമിന്‍റെ ഭാഗമായ അയ്യപ്പൻകോവില്‍ തൂക്കുപാലത്തിന് സമീപത്തുനിന്നാണ് തലയോട്ടി കണ്ടെത്തിയത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ, ഏറെ പഴക്കമുള്ള തലയോട്ടിയാണെന്ന് വ്യക്തമായി. തുടർന്ന്, ശാസ്ത്രീയ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു.