ഇടുക്കി: പൊൻമുടി ജലസംഭരണിയോട് ചേർന്നുള്ള ഭാഗത്തുനിന്നും മനുഷ്യന്‍റെ പഴക്കം ചെന്ന തലയോട്ടി കണ്ടെത്തി. ജലാശയത്തിൽ മീൻ പിടിക്കുവാൻ എത്തിയവരാണ് തലയോട്ടി കണ്ടെത്തിയത്. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പൊൻമുടി അണക്കെട്ടിലേക്കും, തൂക്കുപാലത്തിലേക്കും തിരിയുന്ന ജംഗ്ഷന്‍റെ എതിർവശത്ത്, മെയിൻറോഡിൽ നിന്നും മുന്നൂറ് മീറ്ററോളം താഴെ ജലാശയത്തിന്‍റെ കരയിലായാണ് തലയോട്ടി കണ്ടെത്തിയത്.
പൊന്‍മുടി ജലസംഭരണിക്ക് സമീപം തലയോട്ടി കണ്ടെത്തി - ഇടുക്കി വാര്‍ത്തകള്‍
പൊൻമുടി അണക്കെട്ടിലേക്കും, തൂക്കുപാലത്തിലേക്കും തിരിയുന്ന ജംഗ്ഷന്‍റെ എതിർവശത്ത്, മെയിൻറോഡിൽ നിന്നും മുന്നൂറ് മീറ്ററോളം താഴെ ജലാശയത്തിന്‍റെ കരയിലായാണ് തലയോട്ടി കണ്ടെത്തിയത്.
വൈകിട്ട് ആറോടെ മീൻ പിടിക്കാനെത്തിയ പ്രദേശവാസികൾ തലയോട്ടി കണ്ടയുടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് തനിയെ തെളിഞ്ഞുവന്നതാണെന്നാണ് കരുതുന്നത്. കാലപ്പഴക്കം തോന്നിക്കുന്ന തലയോട്ടി ശാസ്ത്രീയ പരിശോധനയ്ക്കായി ഫൊറൻസിക്ക് വിഭാഗത്തിന് കൈമാറും. അതിന് ശേഷം മാത്രമെ കൃത്യമായ പഴക്കം, പുരുഷന്‍റേതാണോ, സ്‌ത്രീയുടേതാണോ തുടങ്ങിയ കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂ. പന്നിയാർ പുഴയുടെ കിലോമീറ്ററുകൾ നീളുന്ന വൃഷ്ടിപ്രദേശത്ത് പ്രളയകാലത്ത് ഒട്ടനവധി ഉരുൾപൊട്ടലുകൾ ഉണ്ടായിരുന്നു. മണ്ണിൽ അടക്കിയിരുന്ന മൃതദേഹാവശിഷ്ടങ്ങൾ ഉരുൾപൊട്ടലിനെത്തുടർന്ന് ഒഴുകി പുഴയിൽ എത്തിയതാണോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.