കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ ഏലത്തോട്ടത്തില്‍ അസ്ഥികൂടം കണ്ടെത്തി - covid 19

പള്ളിവാസൽ പഞ്ചായത്തിലെ കോട്ടപാറയിൽ 'ഡോക്ടറുടെ തോട്ടം' എന്ന് അറിയപ്പെടുന്ന ഏലതോട്ടത്തിലാണ് മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.

ഇടുക്കിയില്‍ ഏലത്തോട്ടത്തില്‍ അസ്ഥികൂടം കണ്ടെത്തി latest idukki  covid 19  lock down
ഇടുക്കിയില്‍ ഏലത്തോട്ടത്തില്‍ അസ്ഥികൂടം കണ്ടെത്തി

By

Published : Apr 14, 2020, 2:33 PM IST

ഇടുക്കി: ഏലതോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തി. പള്ളിവാസൽ പഞ്ചായത്തിലെ കോട്ടപാറയിൽ 'ഡോക്ടറുടെ തോട്ടം' എന്ന് അറിയപ്പെടുന്ന ഏലത്തോട്ടത്തിലാണ് മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. സമീപത്തെ ചിന്നപ്പൻ എന്ന ആളാണ് അസ്ഥികൂടം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അസ്ഥികൂടത്തിന് സമീപത്തു നിന്നും കുപ്പിയും, ഗ്ലാസും കണ്ടെത്തി. അസ്ഥികൂടം പുരുഷന്‍റെതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എട്ട് മാസം മുൻപ് സമീപവാസിയായ ഒരാളെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് അടിമാലി സ്റ്റേഷനിൽ കേസും നിലവിലുണ്ട്.

ഇടുക്കിയിൽ നിന്നും വിരലടയാള വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടം ശാസ്ത്രീയ പരിശോധനക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കയച്ചു. അടിമാലി സിഐ അനിൽ ജോർജിന്‍റെ നേത്യത്വത്തിൽ അന്വേഷണമാരംഭിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details