കേരളം

kerala

ETV Bharat / state

വണ്ടിപ്പെരിയാറിലെ ആറ്‌ വയസുകാരിയുടെ മരണം കൊലപാതകം; പ്രതി പിടിയിൽ

പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു

ആറ്‌ വയസുകാരിയുടെ മരണം കൊലപാതകം  വണ്ടിപ്പെരിയാർ  പ്രതി പിടിയിൽ  six-year-old-girl-killed  vandiperiyar-neighbor-arrested  കുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി
വണ്ടിപ്പെരിയാറിലെ ആറ്‌ വയസുകാരിയുടെ മരണം കൊലപാതകം; പ്രതി പിടിയിൽ

By

Published : Jul 5, 2021, 9:27 AM IST

Updated : Jul 5, 2021, 1:34 PM IST

ഇടുക്കി:വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറ്‌ വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എസ്റ്റേറ്റിലെ തന്നെ അർജുൻ (22) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പോസ്റ്റ് മോർട്ടത്തിൽ കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു

എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിൽ ആയിരുന്നു ജൂൺ 30ന് കുട്ടിയെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ പെൺകുട്ടി കടുത്ത പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി.

തുടർന്നുള്ള അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടത്തിലെ സൂചനകൾ. പെൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു പീഡനമെന്ന്‌ പൊലീസ് പറഞ്ഞു.

മരിച്ചുവെന്ന്‌ കരുതി കെട്ടിത്തൂക്കി

30ന് അർജുൻ വീട്ടിൽ എത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. അനക്കമറ്റു കിടന്ന കുട്ടി മരിച്ചു എന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണ വിവരം പുറത്തു വന്നതോടെ ഇയാൾ പൊട്ടിക്കരയുകയും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

കൊലപാതകം നടന്ന ദിവസം തന്നെ വണ്ടിപ്പെരിയാർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഡോൺബോസ്കോയും സർക്കിൾ ഇൻസ്പെക്ടർ റ്റി ടി സുനിൽ കുമാറും സംശയം പ്രകടിപ്പിച്ചിരുന്നു. ഇവിടെ താമസിക്കുന്ന മുഴുവൻ ആളുകളെയും ചോദ്യം ചെയ്തു. ഇടുക്കി എസ് പി,പീരുമേട് ഡിവൈഎസ്പി,ഫോറൻസിക് വിഭാഗം എന്നീ പൊലീസ് സേനാംഗങ്ങളുടെ നേതൃത്വത്തിൽ വിശദമായ പരിശോധനയാണ് കഴിഞ്ഞ മൂന്നുദിവസമായി നടന്നത്. ഇതേത്തുടർന്ന് നടത്തിയ ചോദ്യം െചയ്യലിന്‍റെ അടിസ്ഥാനത്തിലാണ് പ്രതി അർജുൻ ആണെന്ന്‌ പൊലീസ് ഉറപ്പിച്ചത്‌.

also read: അര്‍ജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസില്‍

Last Updated : Jul 5, 2021, 1:34 PM IST

ABOUT THE AUTHOR

...view details