ഇടുക്കി: കല്ലാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി അറിയിപ്പ് നൽകുന്നതിന് സ്ഥാപിച്ച സൈറണുകള്‍ പ്രവര്‍ത്തിച്ചില്ല. അടിയന്തര സാഹചര്യം അറിയിക്കുന്നതിനായി സ്ഥാപിച്ച സൈറണുകള്‍ പ്രവര്‍ത്തിക്കാത്തതിനെ തുടർന്ന് സൈറണ്‍ മുഴക്കാതെയാണ് ഇത്തവണയും ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇടുക്കി ഡൈവേര്‍ഷന്‍ ഡാമുകളായ കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളിലാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൈറണുകള്‍ സ്ഥാപിച്ചത്. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു ലക്ഷങ്ങള്‍ മുടക്കി സൈറണ്‍ സ്ഥാപിച്ചത്. മഹാ പ്രളയകാലത്ത് ജില്ലയിലെ അണക്കെട്ടുകള്‍ തുറക്കുന്നത് അറിയിക്കാന്‍ യാതൊരു മുന്നറിയിപ്പ് സംവിധാനങ്ങളും ഡാമുകളില്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് സൈറണുകള്‍ സ്ഥാപിയ്ക്കാന്‍ തീരുമാനിച്ചത്.
കല്ലാര്‍ ഡാമിൽ സ്ഥാപിച്ച സൈറണുകള്‍ പ്രവര്‍ത്തിച്ചില്ല - idukki kallar
ഇടുക്കി ഡൈവേര്‍ഷന്‍ ഡാമുകളായ കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളിലാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൈറണുകള്‍ സ്ഥാപിച്ചത്. എന്നാൽ, ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി സൈറണുകൾ പ്രവർത്തിച്ചില്ല.
രണ്ട് കിലോമീറ്റര്‍ ദൂരപരിധിയില്‍ സൈറണ്‍ ലഭ്യമാകുന്ന തരത്തിലുള്ള ഉപകരണം ഒരുവര്‍ഷം മുമ്പ് സ്ഥാപിച്ചിരുന്നു. ഇതിന് ദൂരപരിധി കുറവാണെന്ന് ചൂണ്ടികാട്ടി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുതിയ സൈറണ്‍ സ്ഥാപിയ്ക്കുകയായിരുന്നു. എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സുരക്ഷാ മുന്നറിയിപ്പ് എത്തിയ്ക്കാന്‍ സാധിയ്ക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടായപ്പോഴും സൈറണ്‍ മുഴങ്ങിയില്ല.
അണക്കെട്ട് പരിസരത്ത് സൈറണിലേയ്ക്ക് ആവശ്യമായ ത്രീഫേസ് ലൈന്‍ ഇല്ലായെന്നതാണ് നിലവില്‍ സൈറണ്‍ മുഴങ്ങാത്തതിന് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സൈറണുകള്‍ സ്ഥാപിച്ച സമയത്ത് ട്രയല്‍ റണ്‍ നടത്തുന്നതിനിടെ മൂന്ന് തവണ അണക്കെട്ടിന് സമീപത്തെ വൈദ്യുത ഫ്യൂസ് കത്തി പോയിരുന്നു. കെട്ടിടത്തിലെ വയറിങ്ങ് പ്രശ്‌നങ്ങൾ പരിഹരിച്ച് സൈറന്‍റെ പ്രവര്‍ത്തനം മഴക്കാലത്തിന് മുമ്പ് കാര്യക്ഷമമാക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. തുടര്‍ച്ചയായി രണ്ട് ദിവസം കനത്ത മഴ പെയ്‌തോടെ കല്ലാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു.