മൂന്നാർ ഹെഡ് വർക്സ് ഡാമിന്‍റെ ഷട്ടറുകള്‍ വെള്ളിയാഴ്ച തുറക്കും - ഷട്ടറുകള്‍ വെള്ളിയാഴ്ച തുറക്കും
മുതിരപ്പുഴയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
മൂന്നാർ ഹെഡ് വർക്സ് ഡാമിന്‍റെ ഷട്ടറുകള്‍ വെള്ളിയാഴ്ച തുറക്കും
ഇടുക്കി:മൂന്നാർ ഹെഡ് വർക്സ് ഡാമിന്‍റെ ഷട്ടറുകളുടെ അറ്റകുറ്റ പണികൾക്കായി വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ച് വരെ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് പള്ളിവാസൽ പവർഹൗസ് അസിസ്റ്റന്‍റ് എക്സിക്യുട്ടിവ് എൻജിനീയർ അറിയിച്ചു. മുതിരപ്പുഴയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.