കേരളം

kerala

ETV Bharat / state

Adimali Acid Attack| ഒടുവിൽ കുറ്റസമ്മതം; അരുണ്‍ കുമാറിനെ പ്രതിയാക്കാൻ ഷീബ ലക്ഷ്യമിട്ടു - ഇടുക്കി വാർത്ത

മുരിക്കാശേരിയിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നാണ് ആസിഡ് (woman arrested for acid attack) എത്തിച്ചതെന്ന് ഷീബയുടെ മൊഴി

Adimali Acid Attack  ആസിഡ് ആക്രമണം  ഷീബ  woman arrested for acid attack  Sheeba  അടിമാലി  ഇടുക്കി വാർത്ത  ഇരുമ്പുപാലം സെന്‍റ് ആന്‍റണീസ് പള്ളി
Adimali Acid Attack| ആസിഡ് ആക്രമണം: ഒടുവിൽ കുറ്റസമ്മതം; അരുണ്‍ കുമാറിനെ പ്രതിയാക്കാൻ ലക്ഷ്യമിട്ടതായി ഷീബ

By

Published : Nov 24, 2021, 8:15 AM IST

ഇടുക്കി: ആസിഡ് ആക്രമണത്തില്‍ (Adimali Acid Attack) ഇരയായ അരുണ്‍ കുമാറിനെ പ്രതിയാക്കാനാണ് ലക്ഷ്യമിട്ടതെന്ന് പ്രതി ഷീബ പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ ആക്രമണം അരങ്ങേറിയ ഇരുമ്പുപാലം സെന്‍റ് ആന്‍റണീസ് പള്ളിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍നിന്ന് ഷീബയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി (woman arrested for acid attack).

READ MORE:Adimali Acid Attack| അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം,കാഴ്‌ച നഷ്ടമായി ; യുവതി അറസ്റ്റില്‍

ഇരുവരും രണ്ട് വര്‍ഷം മുന്‍പ് പ്രണയത്തിലായതിന് ശേഷം ഷീബ ഹോം നഴ്‌സായി തിരുവനന്തപുരത്ത് ജോലിക്ക് എത്തി. ഇതോടെ ബന്ധം കൂടുതല്‍ ദൃഢമായതായി പൊലീസ് പറയുന്നു. അഞ്ച് മാസം മുന്‍പ് മകള്‍ ആത്മഹത്യ ചെയ്തതോടെ ഷീബ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവന്നെങ്കിലും പ്രണയബന്ധം തുടര്‍ന്നു. അടുത്ത നാളിലാണ് അരുണ്‍ കുമാര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് ആസിഡ് ആക്രണത്തിന് ഷീബ മുതിര്‍ന്നതെന്ന് പൊലീസ് വ്യക്തമാക്കി.

മുരിക്കാശേരിയിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നാണ് ആസിഡ് എത്തിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം പ്രതിയായ ഷീബയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് അടിമാലി ഇന്‍സ്‌പെക്ടര്‍ കെ. സുധീര്‍ പറഞ്ഞു. ഫോറന്‍സിക് വിദഗ്ദ്ധര്‍ ആക്രമണം നടന്ന പള്ളി പരിസരത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

ABOUT THE AUTHOR

...view details