ഇടുക്കി: ശാന്തൻപാറ ഗ്രാമപഞ്ചായത്തില്‍ ഇത്തവണ 41 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. മൂന്ന് മുന്നണിക്ക് പുറമെ സ്വതന്ത്രരും ഇത്തവണ ജനവിധി തേടുന്നുണ്ട്. ശാന്തൻപാറയിൽ അധികാരം പിടിച്ചെടുക്കാൻ വലതുപക്ഷവും നിലനിര്‍ത്താന്‍ എൽ.ഡി.എഫും പോരാട്ടത്തിലാണ്. പ്രചാരണ പ്രവര്‍ത്തനങ്ങൾ ഊർജിതമായി നടക്കുന്നു. പതിമൂന്ന് വാർഡുകളിൽ 12 വാർഡുകളിലും എന്‍.ഡി.എക്ക് സ്ഥാനാർഥികളുണ്ട്.
ശാന്തൻപാറയിൽ തദ്ദേശപോരാട്ടം ശക്തമാകുന്നു - ശാന്തൻപാറ ഇടുക്കി
ശാന്തൻപാറയിൽ അധികാരം പിടിച്ചെടുക്കാൻ വലതുപക്ഷവും നിലനിര്‍ത്താന്‍ എൽ.ഡി.എഫും പോരാട്ടത്തിലാണ്
ജനോപകാരപ്രദമായ പദ്ധതികളും തുടർച്ചയായുള്ള ഭരണമികവും വികസനവും ജനങ്ങളിലേക്ക് എത്തിച്ചാണ് ഇടതു പക്ഷം ഇത്തവണ ഗ്രാമ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ കച്ചമുറുക്കിയിട്ടുള്ളത്. ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് സിപിഐഎമ്മിൽ നിന്നും ഒമ്പത്, സിപിഐയിൽ നിന്ന് മൂന്ന്, കേരളാ കോണ്‍ഗ്രസിൽ നിന്നും (മാണി) ഒരാളുമാണ് മത്സരിക്കുന്നത്. കേരള കോൺഗ്രസ് (മാണി) വിഭാഗം എൽ.ഡി.എഫിൽ ലയിച്ചതോടെ ഘടകകക്ഷികൾ ഒന്നുമില്ലാതെയാണ് യു.ഡി.എഫ് മത്സരരംഗത്ത് ഉള്ളത്. മൂന്ന് വാർഡുകളിലെ വിമത സ്ഥാനാർഥിമാർ യു.ഡി.എഫിനെ വലയ്‌ക്കുന്നുണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും പഞ്ചായത്തിന്‍റെയും ഭരണ വിരുദ്ധ വിചാരം മുതലാക്കി വോട്ടു നേടാനാവുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. എന്‍ഡിഎയ്‌ക്ക് ഒരു വാർഡ് ഒഴികെ 12 വാർഡുകളിലും സ്ഥാനാർഥികളുണ്ട്. ശക്തമായ ത്രികോണ മത്സരം കാഴ്‌ചവെക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എന്‍ഡിഎ നേതൃത്വത്തിനുള്ളത്. പ്രധാന മുന്നണി സ്ഥാനാർഥികള്‍ക്ക് പുറമെ സ്ഥാനാർഥികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി വിമതന്മാരും സ്വതന്ത്രന്മാരും രംഗത്തുണ്ട്.